പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ൽ വീ​ണ വി​ദ്യാ​ർ​ഥി​നി മു​ങ്ങി​മ​രി​ച്ചു
Wednesday, May 25, 2022 10:49 PM IST
പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി​യി​ൽ കാ​ൽ​തെ​ന്നി പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ൽ വീ​ണ വി​ദ്യാ​ർ​ഥി​നി മു​ങ്ങി​മ​രി​ച്ചു. തേ​നാ​രി ക​ല്ല​റാം​കോ​ട് ശി​വ​രാ​ജ​ൻ - ​പ്ര​ഭ ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ ആ​ര്യ (15) യാ​ണ് മ​രി​ച്ച​ത്. കൈ​യി​ൽനി​ന്നു വെ​ള്ള​ത്തി​ലേ​ക്കു​വീ​ണ നാ​യ​യെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ആ​ര്യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നു ക​സ​ബ പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ 10.15ന് ​ക​ല്ല​റം​കോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക്വാ​റി​യോ​ടു ചേ​ർ​ന്നു​ള്ള പാ​റ​മ​ട​യി​ലാ​ണ് അ​പ​ക​ടം. പെ​ണ്‍​കു​ട്ടി വീ​ഴു​ന്ന​തു ക​ണ്ട​ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി വെ​ള്ള​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത് കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെങ്കിലും വ​ഴി​മധ്യേ മരിച്ചു.

ആ​ര്യ സ്ഥി​ര​മാ​യി നാ​യ​യേയും കൊ​ണ്ട് പാ​റ​ക്കെ​ട്ടി​ലെ​ത്താ​റു​ണ്ട്. ഇ​ന്ന​ലെ കാ​ൽ​തെ​ന്നി 15 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള ഭാ​ഗ​ത്താ​ണ് ആ​ര്യ വീ​ണ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ചി​റ്റൂ​ർ ഗേ​ൾ​സ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.