പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​നു സ​മീ​പം മ​ധ്യവ​യ​സ്ക​ൻ മ​രി​ച്ച നി​ല​യി​ൽ
Wednesday, May 25, 2022 10:49 PM IST
നെന്മാ​റ: പ​ല്ല​ശ്ശ​ന കൂ​ട​ല്ലൂ​ർ പ​ടി​ഞ്ഞാ​ത്ത​റ സ്വ​ദേ​ശി കെ. ​മ​ണി​ക​ണ്ഠ​നെ​(50) പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലെ വ​ല​തു​ക​ര ക​നാ​ലി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​. വി​ദേ​ശ​ത്തുനി​ന്നു മടങ്ങിവ​ന്ന് മൂന്നുവ​ർ​ഷ​മാ​യി നെന്മാ​റ​യി​ൽ വെ​ൽ​ഡിംഗ് തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ്. വി​ഷം അ​ക​ത്തുചെ​ന്ന​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാഥ​മി​ക നി​ഗ​മ​നം.

പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ​ത്തി​നാ​യി വ​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​റ്റി​ക്കാ​ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് നെ​ന്മാ​റ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ഷ​ക്കു​പ്പി ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മ​ര​ണ​ത്തി​നു പി​ന്നി​ൽ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ എ​ന്നു നെന്മാ​റ പോ​ലീ​സ് പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടുന​ൽ​കും. ഭാ​ര്യ: ജി​ഷ. മ​ക്ക​ൾ: ആ​തി​ര കൃ​ഷ്ണ, കൃ​ഷ്ണ​വേ​ണി.