സാ​ന്പ​ത്തി​ക പ​രി​ഗ​ണ​ന​യെ​ക്കാ​ൾ വ​ലു​ത് മാ​നു​ഷി​ക പ​രി​ഗ​ണ​ന​യെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, May 25, 2022 12:08 AM IST
പാ​ല​ക്കാ​ട് : സാ​ന്പ​ത്തി​ക പ​രി​ഗ​ണ​ന​യെ​ക്കാ​ൾ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത് മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക്കാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.
പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ ഹൈ​സ്കൂ​ളി​ൽ 1991 മു​ത​ൽ സം​ഗീ​താ​ധ്യാ​പി​ക​യാ​യി ജോ​ലി നോ​ക്കു​ന്ന എം.​എ​സ്.​ല​ത​യ്ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.
ഉ​ത്ത​ര​വ് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഉ​ത്ത​ര​വ്.
2005 ഏ​പ്രി​ൽ 9 മു​ത​ൽ 2012 ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലു​ള്ള ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. 1991 മു​ത​ലു​ള്ള സേ​വ​ന കാ​ല​യ​ള​വ് പെ​ൻ​ഷ​നു വേ​ണ്ടി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​മ്മീ​ഷ​ന്‍റെ 2021 ഡി​സം​ബ​ർ 20 ലെ ​ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ന് ക​ടു​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​ന: പ​രി​ശോ​ധി​ച്ച​ത്. ഇ​ക്കാ​ര്യം പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ മ​ന​സി​ലാ​ക്കി അ​നു​കൂ​ല റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.