റി​ൻ​സി​യ​യു​ടെ ദുരൂഹ മ​ര​ണം: തു​ട​ര​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​രവ്
Wednesday, May 25, 2022 12:08 AM IST
ക​ല്ല​ടി​ക്കോ​ട്: ഭ​ർ​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ റി​ൻ​സി​യ​യു​ടെ മ​ര​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി.
ക​ല്ല​ടി​ക്കോ​ട് ചെ​റു​ള്ളി പു​റ്റു​ണ്ട വീ​ട്ടി​ൽ അ​ഹ്മ​ദ് സാ​ഹി​ബി​ന്‍റെ മ​ക​ളാ​ണ് റി​ൻ​സി​യ(23). 2021 മാ​ർ​ച്ച് ഏ​ഴി​നാ​ണ് റി​ൻ​സി​യ​യെ മൈ​ലം പു​ള്ളി​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.
മ​ര​ണ​ത്തി​ലും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു കാ​ണി​ച്ച് പി​താ​വ് മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.
​പ്ര​തി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും വൈ​രു​ധ്യ​മു​ള്ള മൊ​ഴി​ക​ൾ അ​വ​ഗ​ണി​ച്ച് ഗാ​ർ​ഹി​ക പീ​ഡ​നം മാ​ത്രം ആ​രോ​പി​ച്ചാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.
കോ​ങ്ങാ​ട് പോ​ലീ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ന്യൂ​ന​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ ഹ​ർ​ജി​ക്കാ​രു​ടെ വാ​ദ​ത്തി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് കോ​ട​തി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.