തൊ​ഴി​ലു​റ​പ്പി​ൽ കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന് അം​ഗീ​കാ​രം
Wednesday, May 25, 2022 12:08 AM IST
കു​മ​രം​പു​ത്തൂ​ർ : തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് ത​ല​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അം​ഗീ​കാ​രം.
2021- 22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 3.99 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​യ​ത്.
ഇ​തി​ൽ 3.26 കോ​ടി അ​വി​ദ​ഗ്ധ വേ​ത​ന​യി​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കി. ആ​കെ 1.10 ല​ക്ഷം തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.
1416 കു​ടും​ബ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ സ​ജീ​വ​മാ​യി ഏ​ർ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശ​രാ​ശ​രി തൊ​ഴി​ൽ ദി​ന​ങ്ങ​ളി​ൽ 77 ദി​ന​ങ്ങ​ളു​മാ​യി കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​ലെ എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​മ​തെ​ത്തി.
ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജ​യ​നാ​രാ​യ​ണ​ൻ മൊ​മെ​ന്‍റോ​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​കെ ല​ക്ഷ്മി​ക്കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി സ​ന്തോ​ഷ്, വി​ക​സ​ന കാ​ര്യ ചെ​യ​ർ​മാ​ൻ പി.​എം. നൗ​ഫ​ൽ ത​ങ്ങ​ൾ, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ സ​ഹ​ദ് അ​രി​യൂ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ദി​ര മാ​ട​ത്തും​പു​ള​ളി, സെ​ക്ര​ട്ട​റി കെ.​വി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.