കി​ഴ​ക്ക​ഞ്ചേ​രി അ​ന്പി​ട്ട​ൻ​ത​രി​ശി​ൽ മ​ല​മൂ​ങ്ങ​യെ​ കണ്ടെത്തി
Wednesday, May 25, 2022 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രാ​ണ് മ​ല മൂ​ങ്ങ. എ​ലി​യെ പി​ടി​ക്കാ​നു​ള്ള പ്ര​ത്യേ​ക വൈ​ദ​ഗ്ധ്യ​മാ​ണ് മ​ല മൂ​ങ്ങ​യെ ഇ​ഷ്ട​പ്പെ​ട്ട​താ​ക്കു​ന്ന​ത്. നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ സേ​വ​നം കൂ​ടു​ത​ലും ക​ർ​ഷ​ക​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
എ​ലി ഏ​തു മാ​ള​ത്തി​ൽ ഒ​ളി​ച്ചാ​ലും അ​വ​യെ ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടാ​ൻ ഇ​വ​യ്ക്ക് ക​ഴി​വു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
ഇ​തി​നാ​ൽ നെ​ല്ല് പാ​ക​മാ​യ പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ക​ന്പു​ക​ൾ നാ​ട്ടും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മൂ​ങ്ങ​ക​ൾ വ​ന്നി​രി​ക്കാ​നാ​ണ് ഈ ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.
ക​ന്പു​ക​ളി​ലി​രു​ന്ന് മൂ​ങ്ങ​ക​ൾ എ​ലി​ക​ളു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കും. മ​നു​ഷ്യ​ന് യാ​തൊ​രു ദോ​ഷ​വും ഇ​വ ഉ​ണ്ടാ​ക്കു​ന്നു​മി​ല്ല.
മ​ല മൂ​ങ്ങ​യെ പ​ക​ൽ​സ​മ​യം അ​പൂ​ർ​വ​മാ​യെ കാ​ണാ​റു​ള്ളു. കി​ഴ​ക്ക​ഞ്ചേ​രി അ​ന്പി​ട്ട​ൻ​ത​രി​ശി​ലു​ള്ള റ​ബ​ർ സൊ​സൈ​റ്റി​ക്ക് സ​മീ​പ​മാ​ണ് മ​ല മൂ​ങ്ങ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.
ബേ​ബി മു​ല്ല​മം​ഗ​ലം അ​തി​നെ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. കു​റ​ച്ചു​സ​മ​യം നാ​ട്ടു​കാ​ർ​ക്കു മു​ന്നി​ൽ ഇ​രു​ന്ന മൂ​ങ്ങ പി​ന്നെ പ​റ​ന്നു​പോ​യി.
മൂ​ങ്ങ മൂ​ളി​യാ​ൽ സ​മീ​പ​ത്തെ എ​വി​ടെ​യെ​ങ്കി​ലും സ്ത്രീ​ക​ൾ ഗ​ർ​ഭം ധ​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് പ​ഴ​മൊ​ഴി​യു​ണ്ടെ​ന്ന് ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ ബേ​ബി പ​റ​യു​ന്നു.
വെ​ള്ളി​മൂ​ങ്ങ​യോ​ട് സാ​ദൃ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​തി​നേ​ക്കാ​ൾ വ​ലി​പ്പം കൂ​ടു​ത​ലാ​ണ് മ​ല​മൂ​ങ്ങ​യ്ക്ക്.