എ​ല​വ​ഞ്ചേ​രി​യി​ൽ അ​ഞ്ചാം ത​വ​ണ​യും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി; വൻ വിളനാശം
Wednesday, May 25, 2022 12:08 AM IST
കൊ​ല്ല​ങ്കോ​ട് :എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മ​ല​യോ​ര ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ അ​ഞ്ചാം ത​വ​ണ​യും ആ​ന​ക്കൂ​ട്ട​മി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ പി​ഴു​തെ​റി​ഞ്ഞു നാ​ശം വി​ത​ച്ചു.
പ​റ​ശ്ശേ​രി ച​ള്ള​പൊ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​മേ​ശ​ന്‍റെ മൂ​ന്നു തെ​ങ്ങു​ക​ൾ, ജോ​മോ​ന്‍റെ 750 വാ​ഴ​ക​ൾ, 28 ക​വു​ങ്ങു​ക​ൾ, ആ​റു​തെ​ങ്ങു​ക​ൾ, ച​ന്ദ്ര​ന്‍റെ നാ​ലു തെ​ങ്ങു​ക​ൾ, കെ.​സി. ര​മേ​ശി​ന്‍റെ 43 മാ​വി​ൻ​തൈ​ക​ൾ, 27 തെ​ങ്ങും​തൈ​ക​ൾ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.
വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കാ​ർ​ഷി​ക വി​ള​നാ​ശം വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് കാ​ട്ടാ​ന​ക​ളെ കു​ങ്കി​നെ​യാ​ന​ക​ളെ കൊ​ണ്ടു​വ​ന്നു തു​ര​ത്തി കാ​ടു​ക​യ​റ്റാ​ൻ ബ​ന്ധ​പ്പെ​ട്ട വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.
ആ​ന​യി​റ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഫെ​ൻ​സി​ങ്ങ് സ്ഥാ​പി​ക്കു​ന്ന കാ​ര്യ​വും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ​പ് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങി വി​ല​സി പു​ല​ർ​ച്ചെ മ​ട​ങ്ങു​ന്ന ആ​ന​ക​ൾ ഇ​പ്പോ​ൾ പ​ക​ൽ സ​മ​യ​ത്തും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന​രി​കെ എ​ത്തു​ന്ന​ത് മ​ല​യോ​ര താ​മ​സ​ക്കാ​രു​ടെ ജീ​വ​നും ഭീ​ഷ​ണ​യാ​വു​ന്നു​ണ്ട്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നൊ​പ്പം സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​കു​ട്ടി​ക്കൃ​ഷ്ണ​ൻ, കെ.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി ക​ർ​ഷ​ക​രെ ക​ണ്ടി​രു​ന്നു.