ഒ​ന്നാംവി​ള നെ​ൽ​കൃ​ഷി​ക്കു ഞാ​റ്റ​ടി ഒരുക്കല്‌ തകൃതി
Wednesday, May 25, 2022 12:08 AM IST
നെന്മാ​റ: അ​പ്ര​തീ​ക്ഷി​ത​മാ​യി കൂ​ടു​ത​ൽ ല​ഭി​ച്ച വേ​ന​ൽ​മ​ഴ​യും, നി​ല​മൊ​രു​ക്ക​ലും പൂ​ർ​ത്തി​യാ​യ​തോ​ടെ ക​ർ​ഷ​ക​ർ ഒ​ന്നാം വി​ള നെ​ൽ​കൃ​ഷ​ിക്കാ​യി ഞാ​റ്റ​ടി ത​യാറാ​ക്കാ​ൻ തു​ട​ങ്ങി.
അ​യി​ലൂ​ർ കൃ​ഷി ഭ​വ​നു കീ​ഴി​ലു​ള്ള ക​രി​ങ്കു​ളം, പു​ത്ത​ൻ​ത്ത​റ, തി​രു​വ​ഴി​യാ​ട് തു​ട​ങ്ങീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ക​ർ​ഷ​ക​ർ വി​ത്തി​ട്ട​ത്.
ക​ഴി​ഞ്ഞ മാ​സം തു​ട​ക്ക​ത്തി​ൽ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ല​മൊ​രു​ക്കു​ക​യും പി​ന്നീ​ട് കാ​ലി​വ​ള​വും, ചു​ണ്ണാ​ന്പും ഉ​ൾ​പ്പെ​ടെ ഇ​ട്ട് നി​ലം പാ​ക​പ്പെ​ടു​ത്തി​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ വീ​ണ്ടും ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് പൂ​ട്ടി​മ​റി​ച്ച് ഞാ​റ്റ​ടി​ക്കാ​യി നി​ല​മൊ​രു​ക്കി​യ​ത്.
120 ദി​വ​സ​ത്തെ മൂ​പ്പു​ള്ള ഉ​മ നെ​ൽ​വി​ത്താ​ണ് ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി​യ്ക്ക് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.