മാ​ൻ​കു​ട്ടി​യെ വി​ഴു​ങ്ങി​യ പെ​രു​ന്പാ​ന്പി​നെ പിടികൂടി
Wednesday, May 25, 2022 12:08 AM IST
അ​ഗ​ളി: മാ​ൻ​കു​ട്ടി​യെ വി​ഴു​ങ്ങി​യ പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ഇ​രവി​ഴു​ങ്ങി​യ നി​ല​യി​ൽ പെ​രു​ന്പാ​ന്പി​നെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്. കാ​വു​ണ്ടി​ക്ക​ൽ ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സ​മീ​പം ന​ക്ക​പ്പ​തി ഉൗ​രി​നു മു​ക​ൾ ഭാ​ഗ​ത്തു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്താ​ണ് പെ​രു​ന്പാ​ന്പ് കി​ട​ന്ന​ത്.
പാ​ന്പി​ന് പ​ത്ത​ടി നീ​ള​വും പ​തി​നാ​റു കി​ലോ തൂ​ക്ക​വു​മു​ണ്ടാ​കു​മെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. സെ​ക്്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​നി​ൽ ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടി​യ പാ​ന്പി​നെ സൈ​ല​ന്‍റ് വാ​ലി വ​ന​ത്തി​ൽ വി​ട്ടു.