ക​രി​പ്പാ​ലി അ​പ​ക​ടത്തിൽപ്പെട്ട രണ്ടുപേർ ഗുരുതര ​നി​ലയിൽ തുടരുന്നു
Wednesday, May 25, 2022 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന ക​രി​പ്പാ​ലി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് നെന്മാ​റ അ​വൈ​റ്റീ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​ന്ന​ലെ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടാ​യെ​ങ്കി​ലും ഇ​ന്നു കൂ​ടി നി​രീ​ക്ഷി​ച്ച​തി​നു​ശേ​ഷ​മെ കൂ​ടു​ത​ൽ എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കു.​വെ​ന്‍റി​ലേ​റ്റ​റി​ൽനി​ന്നു മാ​റ്റി​യാ​ലു​ള്ള സ്ഥി​തി പ​രി​ശോ​ധി​ച്ചാ​കും തു​ട​ർ ചി​കി​ത്സ.
നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​കാ​ത്ത ഗു​രു​ത​ര സ്ഥി​തി ഉ​ള്ള​തി​നാ​ലാ​ണ് നെന്മാ​റ​യി​ൽ ത​ന്നെ ചി​കി​ത്സ തു​ട​രു​ന്ന​ത്.
സ്ഥി​തി ഭേ​ദ​പ്പെ​ട്ടാ​ൽ നാ​ട്ടി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഇ​വ​രെ മാ​റ്റാ​നും ബ​ന്ധു​ക്ക​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
ടെ​ന്പോ ട്രാ​വ​ല​ർ ഡ്രൈ​വ​ർ ആ​ല​പ്പു​ഴ ആ​ർ​ത്തു​ങ്ക​ൽ തു​ന്പോ​ളി അ​ഖി​ൽ (35), ആ​ർ​ത്തു​ങ്ക​ൽ ചെ​ന്പ​ക്കാ​ട് വീ​ട്ടി​ൽ വ​ർ​ഗീ​സ് (50) എ​ന്നി​വ​രാ​ണ് നെന്മാറ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ​യെ​ല്ലാം അ​വ​രു​ടെ നാ​ട്ടി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.
അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​ന്നു പേ​രി​ൽ ചി​കി​ത്സ​യി​ലു​ള്ള വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ജെ​സി​യു​മു​ണ്ടാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ പൈ​ലി ഭാ​ര്യ റോ​സി​ലി എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റു ര​ണ്ടു​പേ​ർ. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി സം​സ്കാ​രം ന​ട​ത്തി.
വേ​ളാ​ങ്ക​ണ്ണി തീ​ർ​ത്ഥാ​ട​നം ക​ഴി​ഞ്ഞ് തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.
പ​ഴ​നി​ക്കും വേ​ളാ​ങ്ക​ണ്ണി​ക്കു​മാ​യി പോ​യി​രു​ന്ന തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള ടൂ​റി​സ്റ്റ് ബ​സ് ക​രി​പ്പാ​ലി​യി​ൽ വെ​ച്ച് ട്രാ​വ​ല​റി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.