മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ​തി​രേ വീ​ണ്ടും അ​വി​ശ്വാ​സ​ പ്രമേയത്തി​നു നോ​ട്ടീ​സ്
Wednesday, May 25, 2022 12:08 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​മ്മു​സ​ൽ​മ്മ​യ്ക്കെ​തി​രേ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ര​ണ്ടാ​മ​തും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി.
പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് യു​ഡി​എ​ഫ് അം​ഗം ഷാ​ന​വാ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ നി​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പി​ന്മാ​റു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഉ​മ്മു​സ​ൽ​മ​യു​ടേ​തെ​ന്നു പ​റ​യു​ന്ന രാ​ജി​ക്ക​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ക്കു​ക​യും ഉ​മ്മു സ​ൽ​മ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
രാ​ജി​ക്ക​ത്തി​ലെ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്ന് വാ​ദി​ച്ച ഉ​മ്മു​സ​ൽ​മ സം​സ്ഥാ​ന ഇ​ല​ക്്ഷ​ൻ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക​യും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഇ​വ​രു​ടെ രാ​ജി റ​ദ്ദു​ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വീ​ണ്ടും ഇ​വ​ർ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ക​യാ​ണ്.
രാ​ജി​ക്ക​ത്തി​ലെ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഉ​മ്മു​സ​ൽ​മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.
ഈ ​കേ​സ് ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വീ​ണ്ടും അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.