ശാ​ന്തി സ​ന്ദേ​ശ പ​ദ​യാ​ത്ര ന​ട​ത്തി
Wednesday, May 25, 2022 12:06 AM IST
നെന്മാ​റ: അ​ശാ​ന്ത​വും ഭീ​തി​ജ​ന​ക​മാ​യ വ​ർ​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ​യെ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നും, മ​ത മൈ​ത്രി നി​ല​നി​ർ​ത്തി ന​ല്ല നാ​ളു​ക​ൾ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​മാ​യി നെന്മാറ​യി​ൽ ജ​യ് ജ​ഗ​ത് ​ശാ​ന്തി സ​ന്ദേ​ശ പ​ദ​യാ​ത്ര ന​ട​ത്തി. നെന്മാറ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ​യും ഏ​ക​താ പ​രി​ഷ​ത്തി​ന്‍റെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. പ​ദ​യാ​ത്ര​യു​ടെ സ​ന്ദേ​ശം വി​ള​യോ​ടി വേ​ണു ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സിഎ​ൽഎ​സ്​എ​ൽ ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാറ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഏ​ക​താ പ​രി​ഷ​ത് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് മ​ല​ന്പു​ഴ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നെന്മാറ എ​സ്.​ഐ എം.​വി.​ജോ​യ് , എ ​എ​സ് ഐ ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ൾ ആ​യി​രു​ന്നു. ജ​ന​മൈ​ത്രി കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ. ​ഷി​ജി​ത് , പി.​സു​രേ​ഷ് , സി.​എ​ൽ.​എ​സ്.​എ​ൽ പ്ര​വ​ർ​ത്ത​ക​രാ​യ എം.​വി​വേ​ഷ് , കെ.​അ​നി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.