ബ​സ് യാ​ത്രി​ക​നെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ചേ​ർ​ന്ന് മ​ർ​ദി​ച്ചു
Wednesday, May 25, 2022 12:06 AM IST
കോ​യ​ന്പ​ത്തൂ​ർ: ചി​ല്ല​റ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​സ് യാ​ത്രി​ക​നെ ഡ്രൈ​വ​റും, ക​ണ്ട​ക്ട​റും ചേ​ർ​ന്ന് മ​ർ​ദി​ച്ച​വ​ശ​നാ​ക്കി. പൊ​ങ്ക​ല്ലൂ​ർ രം​ഗ​സ്വാ​മി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ജോ​ലി​ക്കു പോ​കു​ന്ന​തി​നാ​യി അ​ന്നൂ​രി​ൽ നി​ന്നും പു​ളി​യം​പ്പ​ട്ടി​യി​ലേ​ക്കു സ്വ​കാ​ര്യ ബ​സി​ൽ യാത്ര ചെയ്യവേ ചി​ല്ല​റ ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി ക​ണ്ട​ക്ട​റുമായി തർക്കമുണ്ടായി. തുടർന്ന് ബ​സൂ​ർ എ​ന്ന സ്ഥ​ല​ത്തു​വെ​ച്ച് ബ​സ് ക​ണ്ട​ക്ട​റും, ഡ്രൈ​വ​റും ചേ​ർ​ന്ന് രം​ഗ​സ്വാ​മി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.
മ​ർ​ദ​ന​ത്തി​ൽ രം​ഗ​സ്വാ​മി​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു. യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന ബ​സ് ജീ​വ​ന​ക്കാ​രു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.