ട്രെയിനേഴ്സ് ഫോ​റം വാ​ർ​ഷി​ക കു​ടും​ബ​യോ​ഗം
Wednesday, May 25, 2022 12:06 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പ​രി​ശീ​ല​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പാ​ല​ക്കാ​ട് ട്രെയിനേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക കു​ടും​ബ​യോ​ഗ​വും പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും പാ​ല​ക്കാ​ട് കോ​സ്മോ പൊ​ളി​റ്റ​ൻ ക്ല​ബ്ബി​ൽ വച്ച് ന​ട​ന്നു. പ്ര​മു​ഖ പ​രി​ശീ​ല​ക​നാ​യ കെ.​എ. ന​ന്ദ​ജ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​ശീ​ല​ന രം​ഗ​ത്ത് 25 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പി.​സ​ന്തോ​ഷ് കു​മാ​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ല്കി. 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി സ​ജ ഷാ​ജി (പ്ര​സി​ഡ​ന്‍റ്), പി.​ല​ക്ഷ്മി​ശ്രീ (സെ​ക്ര​ട്ട​റി), എ​സ്.​ആ​ശാ​ദീ​പ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി.​ഡി. ഉ​ല​ഹ​ന്നാ​ൻ (ട്ര​ഷ​റ​ർ), ര​ജീ​ഷ് ശേ​ഖ​ർ, പി.​ജ​ഗ​തി, എം.​പി. അ​നി​ത, എ​ൻ.​ഗി​രീ​ഷ്, വി​ജി​ത പ്രേ​മ​സു​ന്ദ​ർ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ), എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ, കെ.​എ. ന​ന്ദ​ജ​ൻ, സി.​പി. അ​ബ്ദു​ൾ സ​ലാം, സു​നി​ൽ കു​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.