സാ​ഹി​ത്യ പു​ര​സ്കാരം ജോ​ർ​ജ് ദാ​സി​ന് സ​മ്മാ​നി​ച്ചു
Wednesday, May 25, 2022 12:06 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ പ്ര​ഥ​മ സാ​ഹി​ത്യ പു​ര​സ്കാരം യാ​ദാ​സ്ത് എ​ന്ന നോ​വ​ലി​ന്‍റെ ര​ച​യി​താ​വാ​യ ജോ​ർ​ജ്ദാ​സി​ന് സ​മ്മാ​നി​ച്ചു. സം​ഘ​ട​ന​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പാ​ർ​വ​തി വാ​ര്യ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. 25,001 രൂ​പ കാ​ഷ് പ്രൈ​സും ഫ​ല​ക​വും സാ​ക്ഷ്യ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. കൃ​ഷി​യും മി​ത്തും ച​രി​ത്ര​വും ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളും ഫോ​ക് ലോ​റും ഇ​ട​ക​ല​ർ​ന്ന പാ​ല​ക്കാ​ടി​ന്‍റെ സം​സ്കാ​രം നോ​വ​ലി​ൽ മി​ഴി​വാ​ർ​ന്നു നി​ല്ക്കു​ന്ന​താ​യി അ​വാ​ർ​ഡ് ക​മ്മി​റ്റി വി​ല​യി​രു​ത്തി.
കെ.​പി ലോ​റ​ൻ​സ് സാ​ഹി​ത്യ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ര​ത് പാ​ലാ​ട്ട്, കി​ണാ​വ​ല്ലൂ​ർ ശ​ശി​ധ​ര​ൻ, അ​ഡ്വ. നൈ​സ് മാ​ത്യു, ഈ​ശ്വ​ർ​കു​മാ​ർ ത​ര​വ​ത്ത്, ഗോ​പി​നാ​ഥ് പൊ​ന്നാ​നി, കെ.​വി.​ആ​ർ മ​ങ്ക​ര, സ​തീ​ഷ് ചെ​റു​വ​ള്ളി, രാ​ധാ​കൃ​ഷ്ണ​ൻ കു​ന്ന​ത്ത്, ക​ല്യാ​ണി​ക്കു​ട്ടി രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.