ത​ത്ത​മം​ഗ​ലം ടൗ​ണി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു; പ​രി​ഹാ​രം കാ​ണാ​തെ അ​ധി​കൃ​ത​ർ
Wednesday, May 25, 2022 12:06 AM IST
ത​ത്ത​മം​ഗ​ലം: ടൗ​ണ്‍ സ്റ്റാ​ൻ​ഡ് ഇ​ടു​ങ്ങി​യ റോ​ഡി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യാ​ബാ​ധ​യാ​യി തു​ട​ർ​ന്നു വ​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു ബാ​ധ്യ​ത​യു​ള്ള പൊ​തു​മ​രാ​മ​ത്തും പോ​ലീ​സും എ​ല്ലാം സ്വാ​ഭാ​വി​ക​മെ​ന്ന മ​ട്ടി​ൽ മൗ​നം പാ​ലി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കിയി​രി​ക്കു​ക​യാ​ണ്.
മേ​ട്ടു​പ്പാ​ള​യം മു​ത​ൽ പ​ള്ളി​മൊ​ക്ക് വ​രെ ന​ട​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന ജീ​വ​ഹാ​നി മു​പ്പ​തി​ൽ കൂ​ടു​ത​ലാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് നി​ര​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ അ​വ​സാ​ന​ത്തെ ര​ക്ത​സാ​ക്ഷി. ത​ത്ത​മം​ഗ​ലം പാ​റ​ക്ക​ളം ച​ന്ദ്ര​ൻ (71) വ​ണ്ടി​യി​ടിച്ച് ​ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ട​ത്.
അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു മ​ട​ങ്ങു​ന്ന​തോ​ടെ പോ​ലീ​സ് ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​ക​യാണ്. ​സ്ഥി​രം വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നാ​ൽ ഇ​തി​നു ള്ള ​പ​രി​ഹാ​ര മാ​സ്റ്റ​ർ പ്ലാ​ൻ പൊ​തു​മ​രാ​മത്തി​നും സ​ർ​ക്കാ​റി​നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പോ​ലീ​സ് അ​ധി​കൃ​ത​ർ കൈ​മാ​റേ​ണ്ട​തായി​ട്ടു​ണ്ടു് .ചേ​ന്പ​ൻ​കു​ളം മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ ഒ​രു കി​ലോ​മീ​റ്റ​ർ പാ​ത​യിൽ ​വാ​ഹ​ന കാ​ൽ​ന​ട സ​ഞ്ചാ​രം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യു​ള്ള പ​രീ​ക്ഷ​ണ​ത്തി​ലാണ് .​ ഇ​ടു​ങ്ങി​യ റോ​ഡി​ൽ ഇ​രു വ​ശ​ത്തേക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​ര​ശ്ശി​യാ​ണ് സ​ഞ്ചാ​രം. ഇ​തു മൂ​ലം വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി ത​ക​രാ​റു​ന്ന​തി​നാ​ൽ ഓ​ടി​ക്കു​ന്ന​വ​ർ ത​മ്മിൽ ​വ​ഴ​ക്കി​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രിക്കു​ക​യാ​ണ്.
ടാ​ക്സി സ്റ്റാ​ൻ​ഡ് നാ​ലു മൊ​ക്കു റോ​ഡി​ൽ സൈ​ക്കി​ൾ മ​റി​ക​ട​ക്കു​ന്നത​ന്ടെ വാ​ഹ​ന​മി​ട്ച്ച യാ​ത്ര​ക്കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ഇ​തി​നു സ​മീ​പ​ത്തി​യാ ഷൂ​മാ​ർ​ട്ട് ഉ​ട​മ സ്ഥാ​പ​നം പൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​വാ​ൻ റോ ഡി​ലി​റ​ങ്ങി​യ​തും പാ​ഞ്ഞെ​ത്തി​യ ഇ​രു ച​ക്ര​വാ​ഹ​ന​മി’​ടി​ച്ച് ജീ​വ​ൻ പൊ​ലി​ഞ്ഞ അ​പ​ക​ടം ന​ട​ന്നി​ട്ടു​ണ്ട്.​കൂ​ടാ​തെ ച​ര​ക്കുലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​നു തെ​ക്കുവ​ശ​ത്തു​ള്ള അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ൾ ഇ​ടി​ച്ചു ത​ക​ർ​ന്നു.​അ​പ​ക​ടം രാ​ത്രി 12 നാ​ണെ​ന്ന​തി​നാ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​നക്കാ​രു​ണ്ടാ​വാ​തി​രു​ന്ന​ത് ഭു​ര​ന്തം വ​ഴി മാറാ​ൻ കാ​ര​ണ​മാ​യി. ബ​സ് ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ളെ മാ​റ്റി വി​ടാ​നാ​യി മേ​ട്ടു​പ്പാ​ളയം ​ചെ​ന്താ​മ​ര ന​ഗ​ർ ബൈ​പാ​സ് നി​ർ​മ്മാണ​ത്തി​നു​ള്ള പ​ദ്ധ​തി​യും സ്തം​ഭി​ച്ച മ​ട്ടിലാ​ണ്.​
തൃ​ശ്ശൂ​ർ പൊ​ള്ളാ​ച്ചി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ൽ നൂ​റു​കണ​ക്കി​നു ച​ര​ക്കു ലോ​റി​ക​ൾ സ​ഞ്ചാ​രിക്കു​ന്ന​തും ത​ത്ത​മം​ഗ​ലം ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ യാ​ണ്.​
താ​ലൂ​ക്കി​ൽ ക്വാ​റി​കളു ​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​മി​താ​ഭാ​രം ക​യ​റ്റി നി​ത്യേ​ന നൂ​റു ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന​തു ത​ത്ത​മം​ഗ​ലം ടൗ​ണി​ലൂടെ​യാ​ണ്.