റെയി​ൽ​വേ സ്റ്റേഷൻ റോ​ഡി​ലെ മാ​ലി​ന്യം നീ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
Wednesday, May 25, 2022 12:06 AM IST
പെ​രു​വെ​ന്പ്: മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തിനു ​മു​ൻ​പ് പു​തു​ന​ഗ​രം റെയി​ൽ​വേ സ്റ്റേ​ഷൻ ​റോ​ഡ​രി​കി​ൽ ത​ള്ളി​യി​രി​ക്കു​ന്ന മാ​ലിന്യം ​നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാരുടെ ആ​വ​ശ്യം. വേ​ന​ൽ മ​ഴ തു​ട​ങ്ങി​യതോ​ടെ മ​ലി​ന്യം ദു​ർ​ഗ​ന്ധം സ​മീ​പ വീ​ടു​കജി​ലേ​ക്ക് വ്യാ​പി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ക​യാണ്. ​
ടൗ​ണി​ൽ നി​ന്നു​മു​ള്ള വ്യാ​പാ​രി​ക​ളാണ് ​രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം ഇ​രുച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളുന്ന​താ​യും പ​രാ​തി​യു​ണ്ട് .നെ​ടു​ഞ്ചി​റ, മ​ലക്കാ​ട് ഭാ​ഗ​ത്തു​ള്ള അ​ന്പ​തി​ൽ കു​ടു​ത​ൽ വീ​ട്ടു​കാ​ർ​ഡാ​ണ് ന​ട​വ​ഴി​യാ​യി ഉ​പ​യോ​ഗിച്ചു ​വ​രു​ന്ന​ത്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വുനാ​യ​ക​ൾ പ​ര​സ്പ​രം ക​ടി​ച്ചു​കീ​റി വ​ഴ​ക്കടി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷണി​യാ​യിരി​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്ത് തെ​രു​വുവി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തു​മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മാ​വു യാ​ണ്. റോ​ഡി​ൽ വി​ഷ​പാ​ന്പു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ഴ​ജന്തു​ക്ക​ൾ കൂ​ടി വ​രു​ന്ന​ത് വി​ടു​ക​ളി​ലേ​ക്ക് ഇ​തു​വ​ഴി ന​ട​ന്നു പോ​വാ​ൻ ഭ​യ​ക്കു​ക​യാണ്.​പ്ര​ദേ​ശ​ത്ത് കൊ​തു​കു​ശ​ല്യം കൂ​ടി വ​രു​ന്ന​ത് താ​മ​സ​ക്കാ​ർ പ​ക​ർ​ച്ച​വ്യാ​ധിഭീ​ഷ​ണി​യി​ലു​മാ​ണ്.
മ​ഴ​ക്കാ​ലം ആ​രം​ഭിക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ത​ദ്ദേ​ശ സ്വ​യ ഭ​ര​ണം സ്ഥാ​പ​ന​ങ്ങ​ൾ മാ​ലി​ന്യ ശു​ചീ​ക​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് ഈ ​വി​ഷ​യ ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന​താ​യും നാ​ട്ടുകാ​രു​ടെ പ​രാ​തി​യു​ണ്ട്. സ​മീ​പ പ​ഞ്ചാത്തു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ​ക്കു​റിച്ച് ​വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷികം ​വ​രെ വാ​ഗ്ദാ​നം ചെ​യ്ത പ്ര​ച​ര​ണവും ​ന​ട​ത്തി വ​രി​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ യി​റ​യി​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ സോ​ളാ​ർലാ​ന്പു​ക​ളും നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ട​ണ​മെ​ന്നതും ​താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യ​മാ​യി​രി​ക്കുക​യാ​ണ്.