കാ​ന്പ്ര​ത്ത്ച​ള്ള​യി​ൽ റോ​ഡ​രി​കി​ൽ ചെ​ളി​ക്കെ​ട്ട്, യാത്രക്കാർക്ക് ദുരിതം
Wednesday, May 25, 2022 12:06 AM IST
മു​ത​ല​മ​ട: കാ​ന്പ്ര​ത്ത്ചള്ള ജം​ഗ്ഷ​നി​ൽ റോ​ഡ​രി​കി​ൽ മ​ഴ​ചാ​റി​യാ​ൽ ചെളി​ക്കുളമാ​വു​ന്ന​ത് യാ​ത്ര​ക്ക് തീ​രാ​ദു​രി​ത​മാ​യി​രിക്കു​ക​യാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേക്ക് ​ന​ട​ന്നു പോ​വാ​ൻ ക​ഴി​യാ​ത്ത വി​ധം ചെ​ളി​ക്കു​ള​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ ഉ​ൾ​പ്പെ​ടെ ചെളി​യിൽ ​തെ​ന്നി നീ​ങ്ങു​ന്നു. ഗോ​വി​ന്ദാ​പു​രത്തിനും കൊ​ല്ല​ങ്കോ​ടി​നു​മി​ട​യി​ലുള്ള ​പ്ര​ധാ​ന ഇ​ട​താ​വ​ള​മാ​ണ് കാ​ന്പ്രത്ത്ചള്ള ജം​ഗ്ഷ​ൻ. വി​നോ​ദ സ​ഞ്ചാ​ര തീ​ർ​ത്ഥാ​ട​ന വാ​ഹ​ന യാ​ത്രി​ക​ർ ഭ​ക്ഷ​ണ ആ​വ​ശ്യത്തി​ന് ഇ​വി​ടെ​യാ​ണ് നി​ർ​ത്താ​റുള​ള​ത്.​

നി​ല​വി​ൽ റോ​ഡി​രി​കി​ലെ ഗ​ർ​ത്തം കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​വു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​തി​കൂ​ല​മായി​രി​ക്കു​ക​യാ​ണ്. ഓ​ട്ടോ​ക​ൾ ചെളി കാ​രണം ​ജം​ഗ്ഷ​നി​ൽ നി​ന്നും മാ​റ്റി​യേിടേ​ണ്ടതാ​യി വ​രു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും വി​ഷ​മക​ര​മാ​വു​ന്നു​ണ്ട്. റോ​ഡു​വ​ക്ക​ത്തെ ചെ​റുകി​ട വ്യാ​പാ​രി​ക​ൾ​ക്കും വ്യാ​പി​ച്ച ചെ​ളി ദോ​ഷ​ക​ര​മാ​വു​ന്നു​മു​ണ്ട്. തൃ​ശ്ശൂ​ർ- പൊ​ള്ളാ​ച്ചി​ അ​ന്ത​ർ സം​സ്ഥാ​ന പ്ര​ധാ​ന പാ​തയെ​ന്ന​തി​നാൽ ച​ര​ക്കു ലോ​റി​ക​ൾ ഉ​ൾപ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങൾ ചെ​യി​ൻ സ​ർ​വ്വീ​സി​ലാ​ണ് സ​ഞ്ചാ​രം റോ​ഡ​രി​കി​ലെ ചെളി​ക്കെ​ട്ടു കാ​ര​ണം കാ​ൽ​ന​ട​ യാ​ത്രി​ക​ർ റോ​ഡി​ലു​ടെ ന​ട​ന്നു പോ​വു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. കാ​ന്പ്രത്ത് ച​ള്ള ജം​ഗ് ഷ​നി​ൽ റോ​ഡി​നി​രു​വ​ശ​ത്തും ടാ​റി​ംഗ് ന​ട​ത്തി വീ​തി കൂ​ട്ട​ണ​മെ​ന്ന​ത് ജ​ന​കീ​യാശ്യ​മാ​യി​രി​ക്കു​ക​യാ​ണ് .