ഭക്ഷണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു
Tuesday, May 24, 2022 11:34 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​റ​ച്ചി ക​ഷ്ണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തെ​യ്യോ​ട്ടു​ചി​റ കാ​ഞ്ഞി​ര​ത്ത​ട​ത്തി​ൽ വ​ലി​യ​പീ​ടി​യേ​ക്ക​ൽ യ​ഹി​യ​യു​ടെ മ​ക​ൾ ഫാ​ത്തി​മ ഹ​നാ​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈകീട്ട് വീ​ട്ടി​ൽവ​ച്ച് ക​ഴി​ച്ച ഇ​റ​ച്ചി​കഷ്ണ​മാ​ണ് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത്. ഉ​ട​നെ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ണ്ണാ​ർ​ക്കാ​ട് ദാ​റു​ന്ന​ജാ​ത്ത് കോ​ള​ജി​ൽ എം​എ​സ് സി ​സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഒ​ന്ന​രവ​ർ​ഷം മു​ന്പാണ് ഫാ​ത്തി​മ​യു​ടെ വി​വാ​ഹം ക​ഴിഞ്ഞത്. പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.