ക​ഞ്ഞിവച്ച് വി​ള​ന്പി ധ​ർ​ണയുമായി സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ
Tuesday, May 24, 2022 12:56 AM IST
പാ​ല​ക്കാ​ട്: ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്തേ​ക്ക് പ​ണി​യും കൂ​ലി​യു​മി​ല്ലാ​ത്ത പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന സ​മാ​ശ്വാ​സ വേ​ത​നം അ​വ​ധി തീ​രാ​റാ​യി​ട്ടുംഅ​നു​വ​ദി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ പാ​ച​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന( എ​ച്ച് എം ​എ​സ്) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ക​ഞ്ഞി വ​ച്ച് വി​ള​ന്പി കൂ​ട്ട​ധ​ർ ണ ​ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. എ​ൻഎപിഎം (നാ​ഷ​ണ​ൽ അ​ലൈ​ൻ​സ് ഓ​ഫ് പി​പ്പീ​ൾ​സ് മൂ​വ് മെ​ന്‍റ്) ക​ണ്‍​വീ​ന​ർ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.