വാ​ർ​ഷി​ക പ​ദ്ധ​തി പു​ര​സ്കാ​രം ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്
Tuesday, May 24, 2022 12:56 AM IST
ക​ല്ല​ടി​ക്കോ​ട് : 2021-2022 വാ​ർ​ഷി​ക പ​ദ്ധ​തി നി​ർ​വ്വ​ഹ​ണ​ത്തി​ൽ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വ​ച്ച ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​ര​സ്കാ​രം. സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ബോ​ർ​ഡ് അം​ഗം ജി​ജു പി.​ അ​ല​ക്സി​ൽ നി​ന്നും ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ നാ​രാ​യ​ണ​ൻ കു​ട്ടി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. തൃ​ശൂ​രി​ൽ സം​ഘ​ടി​പി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ പ​ങ്കെ​ടു​ത്തു. എ​സ്‌​സി​പി, ടി​എ​സ്പി പ​ദ്ധ​തി​ക​ളി​ലെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​ര​സ്കാ​രം.
എ​സ്‌​സി​പി, ടി​എ​സ്പി ഫ​ണ്ടു​ക​ൾ ജ​ന​സം​ഖ്യാ അ​നു​പാ​ത​ത്തി​ന് അ​നു​സ​രി​ച്ച് അ​നു​വ​ദി​ച്ച് ത​ര​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ വെ​ച്ച് ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ നാ​രാ​യ​ണ​ൻ കു​ട്ടി മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നി​വേ​ദ​നം ന​ല്കി.

സ​മ്മ​ർ സ്പോ​ർ​ട്സ് ക്യാ​ന്പ് സമാപിച്ചു

അ​ഗ​ളി : സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സ​മ​ഗ്ര ആ​ദി​വാ​സി യു​വ​ജ​ന​ക്ഷേ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മ്മ​ർ സ്പോ​ർ​ട്സ് ക്യാ​ന്പ് നെ​ല്ലി​പ്പ​തി മ​ല്ലീ​ശ്വ​ര വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.
16ന് ​ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, ബാ​ഡ്മി​ന്‍റ​ണ്‍ എ​ന്നീ കാ​യി​ക​യി​ന​ങ്ങ​ളി​ൽ അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഉൗ​രു​ക​ളി​ൽ നി​ന്നാ​യി അ​ന്പ​തി​ൽ​പ്പ​രം കു​ട്ടി​ക​ൾ പ​രി​ശീ​ല​നം നേ​ടി. എ​ട്ടു മു​ത​ൽ പ​തി​മൂ​ന്ന് വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​ഴു​വ​ൻ സ​മ​യ​വും ക്യാ​ന്പി​ൽ താ​മ​സി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം.
കോ​ച്ച് കെ.​ മ​ണി​ക​ണ്ഠ​ൻ നേ​തൃ​ത്വം ന​ല്കി. എ​സ്.​ കാ​ർ​ത്തി​ക്, എം. ​പ്ര​വീ​ണ്‍ എ​ന്നി​വ​ർ അ​സി​സ്റ്റ​ന്‍റ് കോ​ച്ചു​ക​ൾ ആ​യി​രു​ന്നു.