പ​ല്ല​ശേന ക്ഷേ​ത്രം റോ​ഡി​ൽ അപകടക്കുഴികള്‌
Tuesday, May 24, 2022 12:54 AM IST
കൊ​ല്ല​ങ്കോ​ട് : പ​ല്ല​ശേന​ക്കാ​വ് ക്ഷേ​ത്രം ത​ക​ർ​ന്ന റോ​ഡി​ൽ ചെ​ളി​ക്കെ​ട്ട് നി​റ​ഞ്ഞ് വാ​ഹ​ന കാ​ൽ​ന​ട സ​ഞ്ചാ​രം അ​തീ​വ ദു​ഷ്ക്ക​രം. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച ശേ​ഷം ടാ​റിം​ഗ് ചെ​യ്തു ശ​രി​പ്പെ​ടു​ത്താ​ത്ത​താ​ണ് ശോ​ച​നീ​യ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
ക്ഷേ​ത്ര​ത്തി​ലേ​ക്ക് അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഭ​ക്ത​ർ നൂ​റു​ക​ണക്കി​ന് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പ​തി​വാ​യി എ​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
പ​ല്ല​ശ്ശ​ന സ്റ്റോ​പ്പി​ൽ നി​ന്നും മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് ദേ​വീ​ക്ഷേ​ത്ര​മു​ള്ള​ത്. വീ​തി കു​റ​ഞ്ഞ റോ​ഡും എ​സ് ആ​കൃ​തി​ലു​ള്ള വ​ള​വി​ലു​മു​ള്ള പാ​ത​യു​ടെ ഇ​രു​വ​ശ​വും വെ​ട്ടി പൊ​ളി​ച്ച​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത നി​ര​വ​ധി പേ​ർ ദൂ​ര​ദി​ക്കി​ൽ നി​ന്നും എ​ത്തു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ ഏ​റെ മോ​ശ​മാ​യി​രി​ക്കു​ക​യാ​ണ്.
ഒ​രു കൊ​ല്ലം മു​ൻ​പ് ന​വീ​ക​രി​ച്ച് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കി​യ റോ​ഡാ​ണ് ഇ​പ്പോ​ൾ ച​ളി​ക്കു​ള​മാ​യി​രി​ക്കു​ന്ന​ത്.