ധോ​ണി​ഗു​ണ്ട് സെ​ന്‍റ് ക്ലെ​മ​ന്‍റ്സ് പ​ള്ളി കൂ​ദാ​ശ ചെയ്തു
Tuesday, May 24, 2022 12:52 AM IST
അ​ഗ​ളി: പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട്ട ധോ​ണി​ഗു​ണ്ട് സെ​ന്‍റ് ക്ലെ​മ​ന്‍റ്സ് പ​ള്ളി​ യു​ടെ കൂ​ദാ​ശ ക​ർ​മം പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ മു​ൻ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് നി​ർ​വ​ഹി​ച്ചു.
താ​വ​ളം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​മി​സ് കൊ​ട​ക​ശേ​രി​ൽ, ഇ​ട​വ​ക​യു​ടെ പ്രഥമ വി​കാ​രി ഫാ. ​ജോ​ജി വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.
ദൈ​വാ​ല​യ കൂ​ദാ​ശ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് എ​ത്തി​യ മാ​ർ മ​ന​ത്തോ​ട​ത്തി​നെ വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ത​ട്ടി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ബി​ജു മു​ക​ളേ​പ​റ​ന്പി​ൽ, മാ​ർ​ട്ടി​ൻ കൊ​ച്ചു​കു​ന്നേ​ൽ, ദേ​വാ​ല​യ നി​ർ​മാ​ണ ക​ണ്‍​വീ​ന​ർ ബേ​ബി ഇ​ല​ന്തൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹം സ്വീ​ക​രി​ച്ചു.​ പ​ള്ളി വി​ശു​ദ്ധ ക്ലെ​മ​ന്‍റി​ന്‍റെ നാ​മ​ത്തി​ൽ പു​ന​ർ നാ​മ​ക​ര​ണം ന​ട​ത്തി.