പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി കൃ​ഷിവ​കു​പ്പ്
Sunday, May 22, 2022 12:59 AM IST
ഒ​റ്റ​പ്പാ​ലം: പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി കൃ​ഷി വ​കു​പ്പ്. പ​ന​മ​ണ്ണ​യി​ൽ വി​പ​ണി​യി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്കാ​ണ് കൈ​ത്താ​ങ്ങാ​യി കൃ​ഷി വ​കു​പ്പും ഹോ​ർ​ട്ടി​കോ​ർ​പ്പും എ​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ട് ട​ണ്ണോ​ളം പ​ച്ച​ക്ക​റി​യാ​ണു ക​ർ​ഷ​ക​രി​ൽ നി​ന്നു ഇ​വ​ർ സം​ഭ​രി​ച്ച​ത്.

വി​പ​ണി​യി​ല്ലാ​തെ ലോ​ഡ് ക​ണ​ക്കി​നു പ​ച്ച​ക്ക​റി​ക​ൾ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലും കൃ​ഷി​യി​ട​ത്തി​ലു​മാ​യി ചീ​ഞ്ഞു​ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. മ​ത്ത​ൻ, കു​ന്പ​ള​ൻ, വെ​ള്ള​രി എ​ന്നി​വ​യാ​ണ് പ​ന​മ​ണ്ണ പ​ള്ള​ത്ത്പ​ടി പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ക സം​ഘ​ത്തി​ലെ 14 ക​ർ​ഷ​ക​രി​ൽ നി​ന്നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഹോ​ർ​ട്ടി​കോ​ർ​പ് സം​ഭ​രി​ച്ച​ത്. 300 കി​ലോ​യോ​ളം പ​ച്ച​ക്ക​റി അ​ന​ങ്ങ​ന​ടി കൃ​ഷി​ഭ​വ​ൻ ഇ​ട​പെ​ട്ട് പു​റ​ത്ത് ആ​വ​ശ്യ​ക്കാ​ർ​ക്കു വി​ൽ​പ​ന ന​ട​ത്തി.

ഇ​ന്ന് ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട സം​ഭ​ര​ണ​ത്തി​ൽ 1500 കി​ലോ വീ​തം കു​ന്പ​ള​നും മ​ത്ത​നും കൂ​ടി ഏ​റ്റെ​ടു​ക്കും. സം​ഭ​ര​ണം തു​ട​ങ്ങി​യ​തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പും പൂ​ർ​ത്തി​യാ​യി. 3500 കി​ലോ കു​ന്പ​ള​ൻ, 3000 കി​ലോ മ​ത്ത​ൻ, 500 കി​ലോ വെ​ള്ള​രി എ​ന്നി​വ​യാ​ണു നേ​ര​ത്തെ കെ​ട്ടി​ക്കി​ട​ന്ന​ത്.

വി​ള​വെ​ടു​പ്പു തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ൽ ക​ണ്ണി​യം​പു​റ​ത്തെ​യും വാ​ണി​യം​കു​ള​ത്തെ​യും പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ലാ​യി​രു​ന്നു വി​ൽ​പ​ന. വി​പ​ണി നി​ർ​ജീ​വ​മാ​യ​തോ​ടെ​യാ​ണു വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ കെ​ട്ടി​ക്കി​ട​പ്പാ​യ​ത്. മ​ഴ കൂ​ടി ശ​ക്ത​മാ​യ​തോ​ടെ പ​ച്ച​ക്ക​റി​ക​ൾ ചീ​ഞ്ഞു​ന​ശി​ക്കു​മെ​ന്ന സ്ഥി​തി​യാ​യി.