നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, May 22, 2022 12:59 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. 1.5 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കോ​ട്ട​ത്ത​റ വേ​ങ്ങ​ശ്ശേ​രി അ​നീ​ഷ് രാ​ജേ​ന്ദ്ര​ൻ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് എ​സ്ഐ കെ.​ആ​ർ. ജ​സ്റ്റി​ൻ, എ​സ്ഐ സു​രേ​ഷ് ബാ​ബു, എ​എ​സ്ഐ മ​ധു​സൂ​ദ​ന​ൻ, സി​പി​ഒ​മാ​രാ​യ ഹ​രി​ദാ​സ്, ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ുടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.