ക​ര​ടി​യോ​ട്ടി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​നശി​പ്പി​ച്ചു
Sunday, May 22, 2022 12:59 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​വി​ഴാം​കു​ന്ന് ക​ര​ടി​യോ​ട് വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.

വെ​ട്ടി​ക്കാ​ട്ടി​ൽ വാ​സു, കു​ഡു അ​ബ്ബാ​സ്, മു​ഹ​മ്മ​ദാ​ലി തു​ട​ങ്ങി​യ​വ​രു​ടെ നി​ര​വ​ധി തെ​ങ്ങു​ക​ളും വാ​ഴ കൃ​ഷി​യു​മാ​ണ് ന​ശി​പ്പി​ച്ച​ത്. കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച കൃ​ഷി​ക്ക് വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രാ​ഴ്ച മു​ന്പും ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. താ​ളി​യി​ൽ അ​ഷ്റ​ഫ്, വി​ജു ആ​ന്‍റ​ണി, ച​ക്കി​ങ്ങ​ൽ​തൊ​ടി കു​ഞ്ഞാ​ണി എ​ന്നി​വ​രു​ടെ വാ​ഴ​കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ഈ ​മേ​ഖ​ല​യി​ൽ വ​നാ​തി​ർ​ത്തി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ വൈ​ദ്യു​തി ക​ന്പി​വേ​ലി​യു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാർ പ​റ​യു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.