വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്ന്
Sunday, May 22, 2022 12:59 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​വ​സ​മാ​യ ഇ​ന്ന് വൈ​കീ​ട്ട് 3. 30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ക്കും.

പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കാ​രു​ണി​ക​ൻ മാ​സി​ക​യു​ടെ മു​ഖ്യ​പ​ത്രാ​ധി​പ​ർ ഫാ. ​ജോ​യ് ചെ​ഞ്ചേ​രി​യി​ൽ എം ​സി ബി ​എ​സ് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 23ന് ​രാ​വി​ലെ 6. 30ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള കു​ർ​ബാ​ന​യോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും. സീ​റോ മ​ല​ബാ​ർ സ​ഭ വൈ​സ് ചാ​ൻ​സി​ല​ർ (മൗ​ണ്ട് സെ​ൻ​റ് തോ​മ​സ് കാ​ക്ക​നാ​ട് ) ഫാ. ​എ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ കാ​ർ​മി​ക​നാ​കും.​

ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന കു​ർ​ബാ​ന​ക്ക് ഇ​ട​വ​കാം​ഗ​വും കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി അ​സി.​വി​കാ​രി​യു​മാ​യ ഫാ.​ആ​ന​ന്ദ് അ​ന്പൂ​ക്ക​ൻ കാ​ർ​മ്മി​ക​നാ​യി. രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ.​ജെ​യിം​സ് ച​ക്യത്ത് സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​വി​രു​ന്നും ഫാ.​ജെ​യിം​സ് ച​ക്യത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അസിസ്റ്റന്‍റ് വികാരി ഫാ. അമൽ വലിയവീട്ടിൽ, ക​ണ്‍​വീ​ന​ർ ജോ​ണി ഡ​യ​ൻ, സി​സ്റ്റ​ർ ബീ​ന തെ​രേ​സ, കൈ​ക്കാ​ര​ന്മാരാ​യ റെ​ജി പൊ​ടി​മ​റ്റ​ത്തി​ൽ, ഷാ​ജി ആ​ന്‍റ​ണി ചി​റ​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.