വ്യാപാരികൾ അ​ഭി​ന​ന്ദി​ച്ചു
Sunday, May 22, 2022 12:59 AM IST
പാ​ല​ക്കാ​ട് : ഏ​റെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​തിൽ വ്യാ​പാ​രി​ക​ളും സ​ന്തു​ഷ്ട​രാ​ണെന്ന് ഭാരവാ ഹികൾ അറിയിച്ചു.

സ്റ്റാ​ന്‍ഡ് യാ​ഥാ​ർ​ത്ഥ്യമാ​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​ഇ. കൃ​ഷ്ണ​ദാ​സ്, 17-ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സെ​യ്ത് മീ​രാ​ൻ ബാ​ബു, ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ​ക്കും ടൗ​ണ്‍ യൂ​ണി​റ്റ് ക​മ്മി​റ്റി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ടൗ​ണ്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​ അ​സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ. ശെ​ൽ​വ​ൻ, ട്ര​ഷ​റ​ർ വി.​എം. മ​ധു എ​ന്നി​വ​രാ​ണ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.