നി​ള​യി​ൽ ജ​ല​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Saturday, May 21, 2022 12:03 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി ഭാ​ഗ​ത്ത് നി​ള​യി​ൽ ജ​ല​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. ജ​ലാ​ശ​യ​ങ്ങ​ളെ സ​ന്പൂ​ർ​ണ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.
കി​ഴാ​യൂ​ർ ന​ന്പ്ര​ത്ത് ഭാ​ര​ത​പ്പു​ഴ​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ണ്‍ ഒ. ​ല​ക്ഷ്മി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​പി. ഷാ​ജി അ​ധ്യ​ക്ഷ​നാ​യി. പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഭാ​ര​ത​പ്പു​ഴ​യെ സ​ന്പൂ​ർ​ണ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ളു​മാ​യാ​ണ് ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് ചെ​യ​ർ പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നും പ​റ​ഞ്ഞു. ഭാ​ര​ത​പ്പു​ഴ​യെ​യും മ​റ്റു ജ​ലാ​ശ​ങ്ങ​ളെ​യും മാ​ലി​ന്യ മു​ക്ത​മാ​ക്കി സം​ര​ക്ഷി​ക്കു​ന്ന​തി​നു പൊ​തുജ​ന​ങ്ങ​ളു​ടെ വ​ലി​യ പി​ന്തു​ണ ഉ​ണ്ടാ​വ​ണ​മെ​ന്നും ഇ​രു​വ​രും അ​ഭ്യ​ർഥി​ച്ചു.
ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ടി. റു​ഖി​യ, എ​ൻ.​രാ​ജ​ൻ മാ​സ്റ്റ​ർ, പി.​കെ. ക​വി​ത, കൗ​ണ്‍​സി​ല​ർ​മാ​രാ​യ റ​ഷീ​ദ, എം. ​ശ്രീ​നി​വാ​സ​ൻ, പി.​ ഷ​ബ്ന, കെ.​സി.​ ദീ​പ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഇ.​ നാ​സിം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.