വെ​ള്ള​ക്കെ​ട്ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ശ്ര​മ​ദാ​നം
Saturday, May 21, 2022 12:03 AM IST
ഒ​റ്റ​പ്പാ​ലം: വെ​ള്ള​ക്കെ​ട്ട് കാ​ര​ണം യാ​ത്രാ ത​ട​സം. നാ​ട്ടു​കാ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റോ​ഡി​ൽ പ​ള്ളം ഭാ​ഗ​ത്ത് ശ്ര​മ​ദാ​നം വ​ഴി പ്ര​ശ്നം പ​രി​ഹ​രി​ച്ചു. അ​നേ​കം ത​വ​ണ അ​ധി​കൃ​ത​രു​ടെ കാ​ലു​പി​ടി​ച്ച​ങ്കി​ലും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ത​ന്നെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന്നാ​യി ഇ​റ​ങ്ങി തി​രി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റ​യി​ൽ​വേ സ്റ്റേ​ഷ​ൻ​ഭാ​ഗ​ത്തു നി​ന്ന് ഒ​ഴ​കി​യെ​ത്തു​ന്ന വെ​ള്ളം മു​ഴു​വ​ൻ പ​ള്ളം ഭാ​ഗ​ത്താ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. വ​ഴി ന​ട​ക്കാ​ൻ ക​ഴി​യാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.
അ​ഴു​ക്കു​ചാ​ലു​ക​ൾ നി​റ​ഞ്ഞ​തും, വെ​ള്ളം ഒ​ഴു​കി പോ​കാ​ത്ത​തു​മാ​ണ് വെ​ള്ളക്കെ​ട്ടി​ന് കാ​ര​ണം. മ​ഴ നി​ല​ത്ത് വീ​ണാ​ൽ ഇ​വി​ടു​ത്തു​കാ​ർ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് വ​ള​രെ​യേ​റെ ദി​വ​സ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​യി നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഇ​തി​ന് ചെ​റു​താ​യെ​ങ്കി​ലും പ​രി​ഹാ​രം ക​ണ്ടി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ. കെ. ​കാ​സിം, ഷ​ഹ​നാ​സ്, സു​ലൈ​മാ​ൻ, പ്ര​സാ​ദ്, വി​പി​ൻ, ഷാ​ജി​ത, എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​ത്.