പ​നം​കു​റ്റി​യി​ൽ ആ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, May 21, 2022 12:00 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​നം​കു​റ്റി​യി​ൽ വീ​ണ്ടും ആ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ചെ​റു​നി​ലം ജോ​ണി, ബി​ജു, മു​ണ്ട​ൻ​ചി​റ എ​ൽ​ദോ​സ് , ഡോ. ​ജോ​സ് തു​ട​ങ്ങി​യ​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ലാ​ണ് ഒ​റ്റ​യാ​ൻ വി​ള​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. വ​ലി​യ തെ​ങ്ങു​ക​ൾ മ​റി​ച്ചി​ട്ടു.
പ്ലാ​വ്, കൊ​ക്കോ മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വ​നാ​തി​ർ​ത്തി​യി​ലെ സോ​ളാ​ർ വേ​ലി ത​ക​ർ​ത്താ​ണ് പീ​ച്ചി കാ​ട്ടി​ൽ​നി​ന്നും ആ​ന എ​ത്തി​യി​ട്ടു​ള്ള​ത്.
ഏ​താ​നും മാ​സ​ങ്ങ​ളാ​യി പ​നം​കു​റ്റി​യി​ൽ ആ​ന ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ എ​ല്ലാം ഭീ​തി​യി​ലാ​ണ്.​
വീ​ടു​ക​ൾ​ക്കു സ​മീ​പ​മു​ള്ള തോ​ട്ട​ങ്ങ​ളി​ലാ​ണ് ആ​ന​ക​ളു​ടെ സം​ഹാ​ര​താ​ണ്ഡ​വം തു​ട​രു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പ് ഇ​വി​ടെ തോ​ട്ട​ത്തി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​യി​രു​ന്ന ബേ​ബി എ​ന്ന ക​ർ​ഷ​ക​നെ ആ​ന ഓ​ടി​പ്പി​ച്ച സം​ഭ​വ​മു​ണ്ടാ​യി. സ്കൂ​ട്ട​ർ ആ​ന ത​ക​ർ​ത്തു.​ ബേ​ബി ത​ല​നാ​രി​ഴ​ക്കാ​ണ് അ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.