ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്: പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Wednesday, May 18, 2022 12:26 AM IST
പ​ട്ടാ​ന്പി: പാ​ല​ക്കാ​ട് ആ​ർ​എ​സ്എ​സ് നേ​താ​വ് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ് പ്ര​തി ഉ​മ്മ​റു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം പ​ട്ടാ​ന്പി​യി​ലും മു​തു​ത​ല​യി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ശ്രീ​നി​വാ​സ​നെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നാ​യ പ​ട്ടാ​ന്പി വ​ല്ല​പ്പു​ഴ സ്വ​ദേ​ശി ഉ​മ്മ​ർ. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന ഉ​മ്മ​റി​നെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.
കൃ​ത്യം ന​ട​ത്തി​യ ശേ​ഷം ഉ​മ്മ​ർ സ്വ​ന്തം ബൈ​ക്കി​ൽ മു​തു​ത​ല​യി​ൽ എ​ത്തി തെ​ക്കു​മ​ല റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു. അ​ന്വേ​ഷ​ണ സം​ഘം ഉ​മ്മ​റു​മാ​യി എ​ത്തി ബൈ​ക്ക് ക​ണ്ടെ​ടു​ത്തു.
കൊ​ല​പാ​ത​ക സ​മ​യ​ത്ത് പ്ര​തി ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ പ​ട്ടാ​ന്പി പാ​ല​ത്തി​ന​ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി.