സം​സ്ഥാ​ന ജൂ​ണിയ​ർ വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങൾക്കു തു​ട​ക്കം
Wednesday, May 18, 2022 12:26 AM IST
നെ​ന്മാ​റ : മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​നി​യ​ർ വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ന് അ​യി​ലൂ​രി​ൽ തു​ട​ക്ക​മാ​യി. മ​ഴ​യെ തു​ട​ർ​ന്ന് കാ​യി​ക​മ​ന്ത്രി വി.​ അ​ബ്ദു​ൾ റ​ഹ്്മാ​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് മാ​റ്റി​വ​ച്ചു.
സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ജൂ​നി​യ​ർ വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​നാ​ണ് കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 14 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യു​മാ​യി 28 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, പാ​ല​ക്കാ​ട് വോ​ളി​കൂ​ട്ടാ​യ്മ, അ​യി​ലൂ​ർ യൂ​ണി​യ​ൻ ലൈ​ബ്ര​റി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മേള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 19ന് ​സ​മാ​പ​ന സ​മ്മേ​ള​നം വൈ​ദ്യു​തിമ​ന്ത്രി കെ. ​കൃ​ഷ്ണ​ൻകു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.