റ​വ​ന്യു ക​ലോ​ത്സ​വ ക​ലാ​കാ​യി​ക മ​ത്സ​ര വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു
Wednesday, May 18, 2022 12:25 AM IST
പാ​ല​ക്കാ​ട് : റ​വ​ന്യു വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ ക​ള​ക്ടറേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ കള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​ഭി​ന​ന്ദി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യി​ൽ എ​ഡി​എം​കെ മ​ണി​ക​ണ്ഠ​ൻ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ വി.​ആ​ർ. സ​തീ​ശ​ൻ, ജി​ല്ലാ ലോ ​ഓ​ഫീ​സ​ർ ആ​കാ​ശ് ര​വി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.