സൈ​ല​ന്‍റ്‌വാ​ലി ഓ​ഫീ​സി​ലേ​ക്ക് എ​ഐ​വൈ​എ​ഫ് പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും
Wednesday, May 18, 2022 12:25 AM IST
അ​ഗ​ളി : വ​ന​ത്തി​ൽ കാ​ണാ​താ​യ വ​നം​വ​കു​പ്പ് വാ​ച്ച​ർ രാ​ജ​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ക​ണ്ടെ​ത്തും​വ​രെ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി മു​ക്കാ​ലി ഫോ​റ​സ്റ്റ് ഓ​ഫീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തി.
കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ പൊ​റ്റ​ശേ​രി പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റ​ണം.
സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​നം​വ​കു​പ്പ് കാ​ടു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ച എ​ഴു​പ​തോ​ളം കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഇ​തി​ലൊ​ന്നും രാ​ജ​നെ​ക്കു​റി​ച്ച ഒ​രു​സൂ​ച​ന​യും കി​ട്ടി​യി​ല്ല. എ​ഐ​വൈ​എ​ഫ് അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​രു​ണ്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ, എ​ഐ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ കോ​ശി, ത​ങ്ക​ച്ച​ൻ,നൗ​ഷാ​ദ് പ്ര​സം​ഗി​ച്ചു.