നെന്മാ​റ-​വ​ക്കാ​വ് റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര ദു​രി​ത​ത്തി​ൽ
Wednesday, May 18, 2022 12:25 AM IST
നെന്മാ​റ : മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ആ​രം​ഭി​ച്ച നെന്മാ​റ-​വ​ക്കാ​വ്-​തി​ട്ടും​പു​റം റോ​ഡ് ന​വീ​ക​ര​ണം ഒ​ന്ന​ര വ​ർ​ഷ​മാ​യി മു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ കാ​ര​ണം കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വ​ച്ച സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ബ​സ് ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ര​ണ്ട് വ​ർ​ഷം മു​ൻ​പ് സി​എം​എ​ൽ​ആ​ർ​ആ​ർ​പി (ചീ​ഫ് മി​നി​സ്റ്റ​ർ ലോ​ക്ക​ൽ റോ​ഡ് റീ​ബി​ൽ​ഡ് പ്രൊ​ജ​ക്ട്) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ഡാ​ണ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന​ത്.

2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു സം​സ്ഥാ​ന​ത​ല​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത 1000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ഈ ​പാ​ത​യും ഇ​ടം പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​രാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ ജോ​ലി​യും നീ​ണ്ടു​പോ​യ​ത് റോ​ഡ് നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ചു. 2020ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത 60 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു മു​ട​ങ്ങി​യ​തു നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യി. ആ​ല​ത്തൂ​ർ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സ​ഹ​ക​ര​ണ സം​ഘ​മാ​ണു ജോ​ലി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. 2020 ഒ​ക്ടോ​ബ​ർ 28ന് ​ക​രാ​ർ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജോ​ലി ആ​രം​ഭി​ച്ച​ത് ഒ​രു വ​ർ​ഷം മു​ൻ​പാ​ണ്.

ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ചു സം​ര​ക്ഷ​ണഭി​ത്തി നി​ർ​മി​ക്കാ​നു​ള്ള ആ​ദ്യ പ​ദ്ധ​തി വേ​ണ്ട​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഭി​ത്തി​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​ൻ ത​ന്നെ തീ​രു​മാ​നി​ച്ചു. ഭി​ത്തി​യു​ടെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ 60 ശ​ത​മാ​നം ജോ​ലി​യും പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ത​ക​ർ​ന്നു കി​ട​ക്കു​ന്ന പാ​ത​യി​ലെ കു​ണ്ടും കു​ഴി​ക​ളു​ടെ അ​വ​സ്ഥ കൂ​ടു​ത​ൽ ദ​യ​നീ​യ​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ പാ​ത​യി​ലെ കു​ഴി​ക​ളി​ലെ​ല്ലാം വെ​ള്ളം കെ​ട്ടി നി​ല്ക്കു​ക​യാ​ണ്. ബ​സ്, ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഇ​തു​വ​ഴി ഓ​ടാ​ൻ മ​ടി​ക്കു​ക​യാ​ണ്.

നെന്മാ​റ-​വ​ക്കാ​വ്-​തി​ട്ടും​പു​റം വ​ഴി തി​രു​വ​ഴി​യാ​ടി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് നി​ല​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യും ദു​രി​ത​ത്തി​ൽ ത​ന്നെ. വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി റോ​ഡ് ത​ക​ർ​ച്ച മാ​റ്റി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.