വീ​ട് കു​ത്തി​ത്തുറ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു
Wednesday, May 18, 2022 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ : അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു. കൗ​ണ്ടം പാ​ള​യം പ്ര​ഭു (39)വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ആ​ർ​ആ​സ്പു​ര​ത്തെ സ്വ​കാ​ര്യ ബാ​ങ്കി​ൽ മാ​നേ​ജ​രാ​യ പ്ര​ഭു 13ന് ​കു​ടും​ബ​സ​മേ​തം പ​ഴ​നി​യി​ലേ​ക്കു പോ​യി ക​ഴി​ഞ്ഞ രാ​ത്രി വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​പ്പോ​ൾ വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്ന​തുക​ണ്ട് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 13 പ​വ​ൻ സ്വ​ർ​ണം ക​ള​വു​പോ​യി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൗ​ണ്ടം പാ​ള​യം പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.