ത​ച്ച​ന്പാ​റ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യ സം​രം​ഭ​ത്തി​ന് ഒ​രു വ​യ​സ്
Wednesday, May 18, 2022 12:22 AM IST
ക​ല്ല​ടി​ക്കോ​ട് : ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി ജോ​ണി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​പി. ഷ​ഫീ​ഖ്, അ​ബൂ​ബ​ക്ക​ർ മു​ച്ചി​രി​പ്പാ​ടം, മ​ല്ലി​ക, കൃ​ഷ്ണ​ൻ കു​ട്ടി, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​നി​ത, ജെഎച്ച്ഐ കൃ​ഷ്ണ​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ കോ​വി​ഡ് കാ​ല​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ജ​ന​കീ​യ ഹോ​ട്ട​ൽ ത​ച്ച​ന്പാ​റ​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ത് ത​ച്ച​ന്പാ​റ ടൗ​ണി​ൽ നി​ന്നും അ​ല്പം മാ​റി​യാ​ണ് സ്ഥി​തി​ചെ​യ്തി​രു​ന്ന​ത്.
അ​തി​നെ വി​പു​ലീ​ക​രി​ച്ച് കൊ​ണ്ടും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ഉ​ള്ള​തു​മാ​ക്കി മാ​റ്റി​ക്കൊ​ണ്ട് ജ​ന​കീ​യ ഹോ​ട്ട​ലി​ലെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ വ​ള​രെ മി​ക​ച്ച രീ​തി​യി​ൽ ഉ​ള്ള പ്ര​വ​ർ​ത്ത​ന​വും ഭ​ക്ഷ​ണ​വും വി​ള​ന്പി കൊ​ണ്ട് ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ച്ചു പോ​രു​ന്നു.
ദി​വ​സേ​ന 200ല​ധി​കം പേ​ർ ജ​ന​കീ​യ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും അ​ത്താ​ണി​യു​മാ​യി ത​ച്ച​ന്പാ​റ​യി​ലെ ജ​ന​കീ​യ ഹോ​ട്ട​ൽ മാ​റി​ക്ക​ഴി​ഞ്ഞു.