മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ ചെ​ളി​വാ​രൽ: യ​ന്ത്രം സ്ഥാ​പി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ടക്കം
Wednesday, May 18, 2022 12:22 AM IST
മു​ത​ല​മ​ട : മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ അ​ടി​ഞ്ഞു കൂ​ടി​യ ചെളി​നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള യ​ന്ത്രം സ്ഥാ​പി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. മീ​ങ്ക​ര അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ചെ​ളി​നീ​ക്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നാ​ൽ​പ്പ​ത​ടി താ​ഴ്ച​യു​ള്ള അ​ണ​ക്കെ​ട്ടി​ൽ ഇ​രു​പ​ത​ടി​യോ​ളം ചെ​ളി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഡാം ​അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രുന്നു. ​

വ​ർ​ധി​ച്ച​തോ​തി​ൽ ചെ​ളി ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ൽ ജ​ല​സം​ഭ​ര​ണ​ത്തി​ൽ ജ​ല​ത്തി​ന്‍റെ അ​ള​വ് ഗ​ണ്യ​മാ​യ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ഞ്ചു പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​വും കാ​ർ​ഷി​ക ജ​ല​വും നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഡാ​മി​ൽ ചെ​ളി കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കു​ടി​വെ​ള്ള-​കാ​ർ​ഷി​ക ജ​ല​വി​ത​ര​ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ൻ​കി​ട ച​ളി വാ​ര​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് അ​വ​ന്തി​ക നി​ർ​മാ​ണ ക​ന്പ​നി​ക്കാ​ണ് ചെ​ളി നീ​ക്കം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്. മൂന്നു വ​ർ​ഷ​ത്തെ സ​മ​യ പ​രി​ധി​യും ഇ​തി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​മു​ണ്ട്. ഇ​തി​നാ​യി 50 കോ​ടി​യു​ടെ ക​രാ​റും ന​ല്കി​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള സം​സ്ഥാ​ന മി​ന​റ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്കി​യി​രി​ക്കു​ന്ന​ത്.
അ​ണ​ക്കെ​ട്ടി​ൽ പൂ​ർ​വ​കാ​ല രീ​തി​യി​ൽ കു​ടു​ത​ൽ ജ​ല​സം​ഭ​ര​ണ​മാ​ണ് ചെ​ളി വാ​ര​ലി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ഫി​ൽ​റ്റ​ർ ചെ​യ്ത് മ​ണ​ലെ​ടു​ത്തു വി​ല്പ്പ​ന ന​ട​ത്തി സാ​ന്പ​ത്തി​കം സ്വ​രൂ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ണ​ക്കെ​ട്ടി​ൽ യ​ന്ത്രം​ ഘ​ടി​പ്പി​ച്ച് ച​ളി എ​ടു​ത്ത് സ​മീ​പ​ത്തെ ഫി​ൽ​റ്റ​ർ പ്ലാ​ന്‍റി​ലെ​ത്തി​ച്ച് മ​ണ​ലെ​ടു​ക്കും.

പ​ദ്ധ​തി​യ്ക്കു വേ​ണ്ടി​യാ​ണ് അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്താ​യി ബൃ​ഹ​ത്താ​യ യ​ന്ത്ര ഘ​ട​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​ത്. ചെ​ളി നീ​ക്കം ചെ​യ്യു​ന്ന സ​മ​യ​ത്ത് കു​ടി​വെ​ള്ള​ത്തി​ന് ദോ​ഷം ഉ​ണ്ടാ​വാ​ത്ത വി​ധ​മാ​ണ് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​നി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ത​യാ​റാ​ക്കു​ന്ന മ​ണ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ന്യാ​യ​വി​ല​യി​ൽ വി​ല്പ്പ​ന ന​ട​ത്താ​നും തീ​രു​മാ​ന​മു​ണ്ട്.