നി​യ​മം നി​ല​നി​ൽ​ക്കെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വീ​ണ്ടും പ​ര​സ്യ ബോ​ർ​ഡു​ക​ൾ ഉ​യ​രു​ന്നു
Monday, May 16, 2022 11:50 PM IST
ക​ല്ല​ടി​ക്കോ​ട് : വി​വി​ധ സ്വ​കാ​ര്യ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ഇ​പ്പോ​ളും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധ​യാ​ണ്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​മാ​യ ക​ല്ല​ടി​ക്കോ​ട് ക​രി​ന്പ ഭാ​ഗ​ത്തും ത​ച്ച​ന്പാ​റ, മു​തു​കു​ർ​ശ്ശി, കാ​ഞ്ഞി​ര​പ്പു​ഴ, ചി​റ​ക്ക​ൽ​പ്പ​ടി ഭാ​ഗ​ത്തും വൈ​ദ്യു​ത പോ​സ്റ്റു​ക​ളി​ലും ട്രാ​ഫി​ക് സി​ഗ്ന​ൽ ബോ​ർ​ഡു​ക​ള്ളി​ലു​മാ​യി നി​ര​വ​ധി ബാ​ന​റു​ക​ൾ ആ​ണ് വെ​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പൊ​തു​സ്ഥ​ല​ങ്ങ​ൾ മ​ലി​ന​മാ​കാ​തി​രി​ക്കാ​നും ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ മാ​റാ​തി​രി​ക്കാ​നും പൊ​തു​സ്ഥ​ല​ത്ത് ഫ്ല​ക്സ് പോ​ലു​ള്ള പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക​രു​ത് എ​ന്ന നി​യ​മം നി​ല​നി​ൽ​കെ​യാ​ണ് വൈ​ദ്യു​ത പോ​സ്റ്റു​ക​ളി​ലും ട്രാ​ഫി​ക് സി​ഗ്ന​ൽ ബോ​ർ​ഡു​ക​ള്ളി​ലു​മാ​യി പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.