ന​ന്ദി​യോ​ട് ഹൈ​സ്കൂ​ളി​ന് പൂർ​വ്വ വി​ദ്യാ​ർത്ഥി ​സം​ഭാ​വ​ന മാ​തൃ​കാ​പ​രം
Monday, May 16, 2022 11:49 PM IST
വ​ണ്ടി​ത്താ​വ​ളം:​ ന​ന്ദി​യോ​ട് ഗ​വ.​ഹൈ​സ്ക്കൂ​ളി​നു ആ​ജീ​വ​നാ​ന്ത സ​മ്മാ​ന​വു​മാ​യി ബ​ല്യ​കാ​ല സൗ​ഹൃ​ദ വേ​ദി. ന​ന്ദി​യോ​ട് സ്കൂ​ൾ 1987 ബാ​ച്ച് പൂ​ർ​വ്വ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ ബാ​ല്യ​കാ​ല സൗ​ഹൃ​ദ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25,000 രൂ​പ എ​ൻഡോവ്മെ​ന്‍റ് തു​ക​യാ​യി ന​ൽ​കി. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​തു​ക​യു​ടെ വാ​ർ​ഷി​ക പ​ലി​ശ എ​സ്എ​സ്എ​ൽസി ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം സ​മ്മാ​നം ന​ൽ​കു​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.​
ബാ​ല്യ​കാ​ല സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് എ​ൻ.എ​ൻ ജ​യ​കൃ​ഷ്ണ​ൻ, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക എം.​ഇ​ന്ദു. ര​ക്ഷ​ക​ർ​തൃ സ​മി​തി അ​ധ്യ​ക്ഷ​ൻ വി. ​ഷ​ണ്മു​ഖ​ൻ, സെ​ക്ര​ട്ട​റി എം ​എ റ​ഹ്മാ​ൻ, ട്ര​ഷ​റ​ർ എ​ൻ. ആ​റു​മു​ഖ​ൻ, വി. കൃ​ഷ്ണ​ൻ, വി. ​രാ​ധാ​മ​ണി, ആ​ർ.​ഷീ​ബ, സി.​പ്ര​കാ​ശി​നി, വി.​വി​ജ​യ​ൻ, പ്ര​വീ​ണ്‍ മാ​സ്റ്റ​ർ എ​ന്നി​വ​ർ ഈ ​പ​രി​പാ​ടിയി​ൽ പ​ങ്കെ​ടു​ത്തു.