മീ​ങ്ക​ര ജ​ല​സം​ഭ​ര​ണി​യി​ലെ പാ​ഴ്ചെ​ടി​ക​ൾ മ​ഴയ്ക്കു മു​ൻ​പ് ശു​ചീ​ക​രി​ക്ക​ണം
Monday, May 16, 2022 11:49 PM IST
മു​ത​ല​മ​ട: മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ ജ​ലസം​ഭ​ര​ണ​ത്തി​ന് ത​ട​സമാ​യ രീ​തി​യി​ൽ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു വ്യാ​പി​ക്കുന്ന​ത് ഉ​ട​ൻ ശു​ചീ​ക​ര​ണം ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. ജ​ല​സം​ഭര ​ണി ഷ​ട്ട​റി​നോ​ട് ചേ​ർ​ന്ന ബ​ണ്ടി നു ​താ​ഴെ​യാ​ണ് പാ​ഴ്ചെ​ടി​യു ത​ഴ​ച്ചു​വ​ള​ർന്നു​ള്ള​ത്. വൃ​ക്ഷ തൈ​ക​ൾ വ്യാ​പ​ക​മാ​യി വ​ള​രു​ന്ന​ത് ബ​ണ്ടി​ന്‍റെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്.​ ചെ​ടി​ക​ൾ​ക്കി​ട​യി​ൽ പ​ന്നി​ക​ളെ കാ​ണു​ന്ന​താ​യും നാ​ട്ടു​കാ​ർ അ​റി​യി​ക്കു​ന്നു​ണ്ട്.
ജൂ​ണി​ൽ മ​ഴ ആ​രം​ഭിച്ചാൽ ജ​ല​സം​ഭ​ര​ണി​യി​ൽ പൂ​ർ​ണ്ണ തോ​തി ൽ ​വെ​ള്ളം നി​റ​യും. ഇ​തി​നു മു​ൻ​പാ​യി ത​ന്നെ ചെ​ടി മാ​ലി​ന്യം ശു​ചി​ക​രി​ക്കേ​ണ്ട താ​യി​ട്ടു​ണ്ട്. അ​ണ​ക്കെ​ട്ടി​ൽ മീ​ൻ ഗ്രാ​മം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യ ബ​ന്ധ​നം ന​ടത്തു​ന്ന​തി​നും പാ​ഴ്ചെ​ടി​ക​ൾ ത​ട​സമാ​വുന്നു​ണ്ട് . മീ​ൻ​പി​ടു​ത്ത​ത്തി​നു​പ​യോ​ഗി​ക്കുന്ന ​വ​ല​ക​ളും കു​ള​വാ​ഴ​ക​ൾ കാ​ര​ണം കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​വു​ന്നു​മു​ണ്ട്.