പു​ളി​യ​ന്തോ​ണി പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പത്തെ ​പാ​ഴ്ചെ​ടി​ക​ൾ ശു​ചീ​ക​രി​ച്ചു
Monday, May 16, 2022 11:49 PM IST
മു​ത​ല​മ​ട: കാ​ടു​പി​ടി​ച്ച് ജ​ല​ഗ​താ​ഗ​ത​ത്തിനു ​ത​ട​സമാ​യ പു​ളി​യ​ന്തോ​ണി പു​ഴ​പ്പാല​ത്തി​നു താ​ഴെ​യും ഇ​രു​വ​ശ​ത്തും വ​ള​ർന്ന ​ചെ​ടി തൂ​പ്പു​ക​ൾ തൊ​ഴി​ലു​റ​പ്പ് തൊ​ഴിലാ​ളി​ക​ൾ ശു​ചീ​ക​രി​ച്ചു.​പു​ഴ​യു​ടെ ഇ​രു​വശ ​ത്തു​മാ​യി ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ത​ന്പ​ടിച്ചി​രു​ന്ന പ​ന്നി​ക്കൂ​ട്ടം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷണി​യാ​യി​രു​ന്നു .ഭാ​ര്യ​യും കു​ട്ടി​യു​മാ​യി സ​ഞ്ച​രി​ച്ച് കു​ടു​ബ​നാ​ഥ​ൻ ഓ​ടി​ച്ച ബൈ ’​ക്കി​നു മു​ന്നി​ൽ മു​ക​ളി​ൽ വ​ലി​പ്പം കൂ​ടി​യ പ​ന്നി ചാ​ടി വീ​ണ സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ട്.
ബൈ​ക്കി​ൽ നി​ന്നും താ​ഴെ വീ​ണ മൂ​വ​ർക്കും ​പ​രി​ക്കേ​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. രാ​ത്രി സ​മ​യ​ങ്ങളി​ൽ പാ​ല​ത്തി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​സഞ്ചാ​രം അ​പ​ക​ട ഭീ​തി​യി​ലാ​യി​രു​ന്നു.​ കൂ​ടാതെ ​പാ​ല​ത്തി​നു സ​മീ​പം വി​ഷ​പ്പാ​ന്പു​കളേ​യും ക​ണ്ടി​രു​ന്നു. വേ​ന​ൽ ശ​ക്ത​മാ​വുന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ ഈ ​സ്ഥ​ല​ത്ത്കു​ളി​ക്കാ​നും വ​സ്ത്ര ശു​ചീ​ക​ര​ണ​ത്തി​നും എ​ത്തി​യി​രു​ന്ന​ത് അ​പ​ക​ട ഭീ​തി​യി​ലാ​ണ്. പു​ഴ​പ്പാ​ല​ത്തി​നി​രു​വ​ശ​ത്തും ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തോ​ടെ ജ​ല​ഗാ​താ​ഗ​ത​ത്തി​നും സൗ​ക​ര്യ​മാ​യി​ട്ടു​ണ്ട്.