കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞാ​ലും ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി
Sunday, May 15, 2022 11:30 PM IST
കോ​യ​ന്പ​ത്തൂ​ർ : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞു​വെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി ജെ.​രാ​ധാ​കൃ​ഷ്ണ​ൻ. കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​ശ്ര​ദ്ധ പാ​ടി​ല്ലെ​ന്നും ഫെ​യ്സ് മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം, തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ക്കാ​ളി​പ​നി ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ക​രു​ത​ലോ​ടെ​യി​രു​ന്നാ​ൽ മാ​ത്രം മ​തി​യാ​കു​മെ​ന്നും അ​തി​ർ​ത്തി​യി​ലു​ള്ള 13 ജി​ല്ല​ക​ളി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​ഴ​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ നോ​ക്കി വാ​ങ്ങ​ണ​മെ​ന്നും കൃ​ത്രി​മ​മാ​യി പ​ഴു​പ്പി​ച്ചി​ട്ടു​ള്ള പ​ഴ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തി​താ​യി നി​ർ​മ്മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ടം, നി​യോ നാ​റ്റ​ൽ വാ​ർ​ഡ്, കോ​വി​ഡ് ഐ​സി​യു, കാ​ർ​ഡി​യോ വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ ജി.​എ​സ്. സ​മീ​ര​ൻ, ഡീ​ൻ ഡോ.​നി​ർ​മ​ല തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​നൊ​പ്പം സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മേ​ട്ടു​പ്പാ​ള​യം ഗ​വ ആ​ശു​പ​ത്രി, അ​വി​നാ​ശി ഗ​വ ആ​ശു​പ​ത്രി, തി​രു​പ്പൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വ​യും സ​ന്ദ​ർ​ശി​ച്ചു.