അലനല്ലൂർ : കെപിഎസ്ടിഎ അലനല്ലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നല്കി.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് എം.ഹരിദേവ് അധ്യക്ഷനായിരുന്നു. അലനല്ലൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വേണുഗോപാലൻ ഉപഹാരസമർപ്പണം നടത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ. അബ്ബാസ്, സംസ്ഥാന ഉപസമിതി ഭാരവാഹികളായ ബിജു ജോസ്, കെ.ഹബീബുള്ള അൻസാരി, പി.സക്കീർ ഹുസൈൻ, ഉപജില്ലാ ഭാരവാഹികളായ വി.നൗഷാദ് ബാബു, യു.കെ. മുഹമ്മദ് ബഷീർ, റവന്യു ജില്ലാ ജോയന്റ് സെക്രട്ടറി ആർ.ജയമോഹൻ, യു.കെ. സോമശേഖരൻ, ചന്ദ്രമോഹൻ, സലീം, ബിന്ദു പി.ജോസഫ്, കെ.ജി. ബിന്ദു, എം.ഷാഹിദ്, എം.ശ്രീനാഥ്, പി.സജിത, കെ.നൗഷത്ത്, പി.നിഷ, കെ.എൻ. സുനിത എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകൻ കെ.ഇ. ഉസ്മാൻ മറുപടി പ്രസംഗം നടത്തി.