പ​ണി​തീ​രാ​തെ കു​ള​പ്പു​ള്ളി-​പ​ട്ടാ​ന്പി റോ​ഡ്
Sunday, May 15, 2022 11:30 PM IST
ഷൊ​ർ​ണൂ​ർ : കു​ള​പ്പു​ള്ളി-​പ​ട്ടാ​ന്പി റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി​ല്ല​ന്ന് പ​രാ​തി. റോ​ഡ് പൂ​ർ​ണ്ണ​മാ​യും റീ ​ടാ​റിം​ഗ് ന​ട​ത്താ​തെ പ്ര​വൃ​ത്തി​ക​ൾ
കു​ഴി​യ​ട​യ്ക്ക​ലി​ലൊ​തു​ങ്ങി​യ​തു മൂ​ലം ഈ ​കാ​ല​വ​ർ​ഷ​ത്തി​ൽ ത​ന്നെ പാ​ത വീ​ണ്ടും ത​ക​രു​മെ​ന്നാ​ണ് വി​മ​ർ​ശ​നം.
ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര ന​ര​ക​തു​ല്യ​മാ​യി തീ​ർ​ന്ന പാ​ത​യി​ൽ കു​ണ്ടും കു​ഴി​യു​മാ​യ ഭാ​ഗ​ങ്ങ​ളി​ൽ നേ​ര​ത്തെ ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ക​ണ്ടം വെ​ച്ച കോ​ട്ട് പോ​ലെ ഭാ​ഗി​ക​മാ​യി ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്ന​ത്. പാ​ത പൂ​ർ​ണ്ണ​മാ​യി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി ടാ​റിം​ഗ് ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ജ​ന​കീ​യാ​വ​ശ്യം. പാ​താ​ള ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട പാ​ത​യി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് കു​ഴി​ക​ളി​ൽ വീ​ഴാ​തെ പോ​ക​ണ​മെ​ങ്കി​ൽ സ​ർ​ക്ക​സ് അ​ഭ്യാ​സം പ​ഠി​ക്ക​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.
മ​ഴ​ക്കാ​ല​ത്ത് ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ പ​ട്ടാ​ന്പി ബ​സ്‌​സ്റ്റാ​ൻ​ഡ് മു​ത​ൽ കു​ള​പ്പു​ള്ളി വ​രെ​യു​ള്ള പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ൾ ത​ന്നെ രൂ​പ​പ്പെ​ട്ടി​രു​ന്നു.
ഇ​പ്പോ​ൾ പെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന മ​ഴ​യും പ്ര​ശ്ന​മാ​ണ്. മ​ഴ​പെ​യ്താ​ൽ കു​ഴി​ക​ളി​ൽ വെ​ള്ളം​നി​റ​ഞ്ഞുനി​ന്ന് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​വും. റ​ബ​റൈ​സ് ചെ​യ്ത റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​താ​ണ് മു​ന്പും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തി​യി​രു​ന്ന​ത്.
ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശം, ഗു​രു​വാ​യൂ​ർ റോ​ഡ് ജ​ങ്ഷ​ൻ, പ​ഴ​യ ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ൻ​ഡ് റോ​ഡ്, ക​മാ​നം​റോ​ഡ്, എ​സ്ബി​ഐ റോ​ഡ്, മേ​ലേ​പ​ട്ടാ​ന്പി, ക​ൽ​പ്പ​ക തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലെ​ല്ലാം റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളു​ണ്ടാ​യി​രു​ന്ന​ത് അ​ട​ച്ചെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ൽ വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തും ഗു​രു​വാ​യൂ​ർ റോ​ഡ് ജം​ഗ്ഷ​നി​ലും റോ​ഡ് വീ​ണ്ടും ത​ക​ർ​ന്ന് തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ക​ൽ​പ്പ​ക സ്ട്രീ​റ്റ് റോ​ഡി​ൽ വ​ലി​യ കു​ഴി​യി​ൽ​വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ന് മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മാ​യി​ട്ടു​ള്ള​ത്. ന​ഗ​ര​ത്തി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ഇ​ഷ്ടി​ക വി​രി​ച്ചി​ട്ടു​ണ്ട്.
ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​നോ​ടു​ചേ​ർ​ന്ന ഭാ​ഗ​ത്ത് വ​ലി​യ കു​ഴി​ക​ൾ വീ​ണ്ടും ഉ​ണ്ടാ​കാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ട്ടാ​ന്പി​കു​ള​പ്പു​ള്ളി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 50 ല​ക്ഷം​രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഴ വി​ട്ടാ​ലു​ട​ൻ അ​റ്റ​കു​റ്റ​പ​ണി​ക​ൾ തു​ട​ങ്ങാ​നാ​യി​രു​ന്നു നേ​ര​ത്തെ ത​ന്നെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
മ​ഴ​വി​ട്ട് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യ​ത് കാ​ര്യ​ക്ഷ​മ​മാ​യ​തു​മി​ല്ല. മ​ഴ​ക്കാ​ല​ത്ത് റോ​ഡ അ​പ​ക​ട​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര ത​ന്നെ പാ​ത​യി​ലു​ണ്ടാ​യി.
ചെ​റു​തും, വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ പാ​ത​യി​ൽ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​വാ​ൻ സാ​ധ്യ​ത​യു​ള്ള​ത്.