സ്റ്റാന്പ് പേപ്പർ ലഭ്യമല്ല
Saturday, January 29, 2022 12:56 AM IST
ആ​ല​ത്തൂ​ർ: ചെ​റി​യ തു​ക​യ്ക്കു​ള്ള സ്റ്റാ​ന്പ് പേ​പ്പ​റു​ക​ൾ ല​ഭി​ക്കാ​നില്ലെ​ന്നു പ​രാ​തി. 50, 100 രൂ​പ​യു​ടെ സ്റ്റാ​ന്പു​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ ഉ​ള്ള​ത്.

രാ​വി​ലെ കു​റ​ച്ച് ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ കു​റ​ഞ്ഞ തു​ക​ക​ൾ​ക്കു​ള്ള സ്റ്റാ​ന്പ് പേ​പ്പ​റു​ക​ൾ ല​ഭി​ക്കു​ന്നു​ള്ളു. പി​ന്നീ​ട് വ​ലി​യ തു​ക​യ്ക്കു​ള്ള സ്റ്റാ​ന്പ് പേ​പ്പ​റു​ക​ൾ മാ​ത്ര​മേ സ്റ്റോ​ക്ക് ഉ​ള്ളൂ എ​ന്നാ​ണ് സ്റ്റാ​ന്പ് വെ​ണ്ട​ർ​മാ​രു​ടെ മ​റു​പ​ടി.

ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ആ​ധാ​ര​ത്തി​ന്‍റെ സ​ർ​ട്ടി​ഫൈ​ഡ് കോ​പ്പി​ക്ക് 50 രൂ​പ​യു​ടെ സ്റ്റാ​ന്പ് പേ​പ്പ​ർ, എ​ഗ്രി​മെ​ന്‍റു​ക​ൾ​ക്ക് 200 രൂ​പ​യു​ടെ സ്റ്റാ​ന്പ് പേ​പ്പ​ർ, ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ൽ​കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് 100 രൂ​പ​യു​ടെ സ്റ്റാ​ന്പ് പേ​പ്പ​ർ, ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 100, 50 രൂ​പ​യു​ടെ സ്റ്റാ​ന്പ് പേ​പ്പ​റു​ക​ൾ സ്റ്റോ​ക്ക് ഉ​ണ്ടെ​ന്നും 500,1000 രൂ​പ​യു​ടെ സ്റ്റാ​ന്പു​ക​ളാ​ണ് ക്ഷാ​മം എ​ന്നും ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.