വൈ​ദ്യു​തി പ്ര​തി​സ​ന്ധി പരിഹരിക്കാൻ‌ കോ​ത​കു​റി​ശി​യി​ൽ സബ്സ്റ്റേഷൻ വരുന്നു
Saturday, January 29, 2022 12:56 AM IST
ഷൊ​ർ​ണൂ​ർ:​ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പരിഹരിക്കാൻ‌ കോ​ത​കു​റി​ശ്ശി​യി​ൽ 110 കെവി സ്റ്റേ​ഷ​നു സ്ഥ​ല​മേ​റ്റെ​ടു​പ്പു ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും വോ​ൾ​ട്ടേ​ജ് ക്ഷാ​മ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കും പ​ദ്ധ​തി വ​ഴി പ​രി​ഹാ​ര​മാ​വും. ച​ള​വ​റ, അ​ന​ങ്ങ​ന​ടി, തൃ​ക്ക​ടീ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി ഈ ​ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.വി​ദൂ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്. ഇ​തിനാ​ൽ ത​ന്നെ എ​വി​ടെ​യെ​ങ്കി​ലും ലൈ​ൻ പൊ​ട്ടി​യാ​ൽ ഒ​രു​പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ണ​മാ​യും വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​താ​ണു സ്ഥി​തി.

ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് അ​ന​ങ്ങ​ന​ടി കോ​ത​കു​റി​ശി​യി​ൽ 110 കെവി സ​ബ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പുന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ത​രു​വ​ക്കോ​ണ​ത്തു​ള്ള റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ ഒ​രേ​ക്ക​ർ ഭൂ​മി​യും കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ 35 സെ​ന്‍റ് ഭൂ​മി​യും ഏ​റ്റെ​ടു​ത്ത് സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് കെ​എ​സ്ഇബി ജില്ലാ ക​ള​ക്ട​ർ​ക്ക് ക​ത്തു​ന​ൽ​കി​യി​രു​ന്നു.

ഷൊ​ർ​ണൂ​ർ കെ​എ​സ്​ഇബി ട്രാ​ൻ​സ്മി​ഷ​ൻ വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റെ നോ​ഡ​ൽ ഓ​ഫീ​സ​റാ​ക്കാ​ൻ പി. ​മ​മ്മി​ക്കു​ട്ടി എംഎ​ൽഎയു​ടെ​യും ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ​ന​ട​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ​ബ് സ്റ്റേ​ഷ​നും കെ​ട്ടി​ട​ത്തി​നു​മാ​യി 10കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​ബ് സ്റ്റേ​ഷ​ൻ വ​ന്നാ​ൽ അ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ക 40,000ത്തോ​ളം ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ്.

കോ​ത​കു​റി​ശി സ​ബ്സ്റ്റേ​ഷ​നു​കീ​ഴി​ൽ മാ​ത്രം 22,000ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പു​റ​മേ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ വ​രോ​ട് ഭാ​ഗ​ത്തേ​ക്കും ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ സ​ബ് സ്റ്റേ​ഷ​ൻ വ​രു​ന്ന​തോ​ടെ സാ​ധി​ക്കു​മെ​ന്ന് അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീയ​ർ കെ. ​പ്ര​സാ​ദ് പ​റ​ഞ്ഞു.