മു​രു​ക്കും​പ​റ്റ​യി​ൽ വ​ഴിമു​ട​ക്കി​വൈ​ദ്യു​തി പോസ്റ്റ്..!
Saturday, January 29, 2022 12:56 AM IST
ഒ​റ്റ​പ്പാ​ലം:​ മ​ണ്ണാ​ർ​ക്കാ​ട് - അ​ന്പ​ല​പ്പാ​റ പാ​ത​യി​ൽ മു​രു​ക്കും​പ​റ്റ​യി​ൽ വ​ഴിമു​ട​ക്കി​യാ​യി വൈ​ദ്യു​തി പോസ്റ്റ്. വാ​ഹ​ന യാ​ത്രയ്​ക്ക് ഭീ​ഷ​ണി​യാ​യി പാ​ത​യി​ലേ​ക്കു ക​യ​റി​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് വൈ​ദ്യു​ത​ത്തൂ​ണ്‍. ഇ​ത് വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

നെ​ല്ലി​ക്കു​റി​ശി പാ​ത​യി​ൽ​നി​ന്ന് അ​ന്പ​ല​പ്പാ​റ ഭാ​ഗ​ത്തേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രു പോ​ലെ ഭീ​ഷ​ണി​യാ​യി വൈ​ദ്യു​ത​ത്തൂ​ണ്‍ നി​ൽ​ക്കു​ന്ന​ത്.പാ​ത​യി​ലെ ക​ലു​ങ്ക് ന​വീ​ക​രി​ച്ച​തോ​ടെ​യാ​ണ് വൈ​ദ്യു​ത​ത്തൂ​ണ്‍ വ​ഴി​യി​ലാ​യ​ത്. നെ​ല്ലി​ക്കു​റി​ശി ഭാ​ഗ​ത്തു​നി​ന്നു ക​യ​റ്റം​ക​യ​റി വ​ള​വു​തി​രി​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തൂ​ണ്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.

കാ​ൽ​നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് ച​ര​ൽ​ക്ക​ല്ലു​ക​ൾ പ​ര​ന്നു​കി​ട​ക്കു​ന്ന​തും ഭീ​ഷ​ണി​യാ​ണ്.​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണു മി​ക്ക​പ്പോ​ഴും ച​ര​ലി​ൽ തെ​ന്നി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ഞ്ഞു​ക​യ​റ​ണ​മെ​ങ്കി​ൽ​ത്ത​ന്നെ പാ​ത​മു​ഴു​വ​ൻ വേ​ണ​മെ​ന്നി​രി​ക്കെ​യാ​ണ് പാ​ത​യി​ലേ​ക്കു ക​യ​റി തൂ​ണ്‍ നി​ൽ​ക്കു​ന്ന​ത്. അ​ന്പ​ല​പ്പാ​റ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ താ​ഴേ​ക്കി​റ​ങ്ങാ​ൻ​വേ​ണ്ടി തി​രി​ക്കു​ന്ന സ​മ​യ​ത്തും അ​പ​ക​ടം സാ​ധ്യ​ത​യേ​റു​ന്നു.

പൊ​തു​വേ അ​പ​ക​ട​ങ്ങ​ൾ കൂ​ടി​യ ക​വ​ല​യാ​ണി​ത്. വ​രോ​ട് നെ​ല്ലി​ക്കു​റി​ശി പാ​ത ന​വീ​ക​രി​ച്ച​തോ​ടെ​യാ​ണ് നാ​ൽ​ക്ക​വ​ല അ​പ​ക​ട​കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ൻ​റ്് വി​ഭാ​ഗ​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൈ​ദ്യു​ത​ത്തൂ​ണ്‍ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്തി​രു​ന്നു. വൈ​ദ്യു​ത​ത്തൂ​ണ്‍ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചു​ന​ങ്ങാ​ട് സ്വ​ദേ​ശി കെ. ​സ​ന​ൽ അ​ന്പ​ല​പ്പാ​റ കെഎ​സ്ഇ​ബി​ ഓ​ഫീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്ന​താ​ണ്.

അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് തൂ​ണ്‍​മാ​റ്റു​ന്ന​തി​നു നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ട​ങ്ക​ൽ ത​യാ​റാ​ക്കി പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ന്പ​ല​പ്പാ​റ കെ എ​സ്ഇബി അസിസ്റ്റന്‍റ് എൻജി നീയർ പി. ​ദു​ർ​ഗാ​പ്ര​സാ​ദ് അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​ണ​മ​ട​യ് ക്കു​ന്ന മു​റ​യ്ക്ക് തൂ​ണ്‍ മാ​റ്റി​സ്ഥാ​പി​ക്കും.