കോ​വി​ഡ് വ്യാ​പ​നം അ​തി​വേ​ഗം:! പ​രി​ശോ​ധ​ന​ക​ൾ​ക്കും മ​രു​ന്ന് വാ​ങ്ങാ​നും തി​ര​ക്കോടു തിരക്ക്
Saturday, January 29, 2022 12:55 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ​രി​ശോ​ധ​നാകേ​ന്ദ്ര​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലും ആ​ളു​ക​ളു​ടെ തി​ര​ക്കു​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക്ക​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 60 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

എ​ന്തെ​ങ്കി​ലും അ​സു​ഖ​മു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നു ഹെ​ൽ​ത്ത് സൂ​പ്ര​ണ്ട് ജാ​ഫ​ർ അ​ലി പ​റ​ഞ്ഞു.​

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സ്ഥി​തി​യു​ണ്ട്. വീ​ടു​ക​ളി​ലെ മു​ഴു​വ​ൻപേ​രും രോ​ഗി​ക​ളാ​യി മാ​റു​ക​യാ​ണ്.

എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തു​ന്ന​ത്.​ ഇ​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്കി​യാ​ൽ മി​ക്ക​വാ​റും എ​ല്ലാ​വ​രുംത​ന്നെ കോ​വി​ഡ് ബാ​ധി​ത​രാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​നും ഉ​ള്ള​ത്.

പോ​സി​റ്റീ​വാ​യ​വ​ർ വീ​ടു​ക​ളി​ൽത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. മ​റ്റു ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലു​ള്ള​വ​രെ മാ​ത്ര​മാ​ണ് സെ​ന്‍റ​റു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​ത്. ആ​ശ വ​ർ​ക്ക​ർമാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ളി​ൽ മ​രു​ന്ന് എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ് അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന സ്ഥി​തി​യു​ള്ള​തി​നാ​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ വി​വി​ധ മ​രു​ന്നു​ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ ന​ല്ല തി​ര​ക്കു​ണ്ട്. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്ക് ഇ​തു ന​ല്ല കൊ​യ്ത്തുകാ​ല​മാ​ണ്.